കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം ചെയ്തുവരികയാണ്. അല്‍പ്പസമയം മുമ്പാണ് റമീസിനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണം റമീസിൻ്റെ പീഡനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സോനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ആണ്‍സുഹൃത്തായ റമീസും ഇയാളുടെ കുടുംബവും മതംമാറാൻ നിർബന്ധിച്ചും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.
വിവാഹം കഴിക്കണമെങ്കില്‍ മതംമാറണമെന്നായിരുന്നു റമീസിന്റെയും കുടുംബത്തിന്റെയും നിർബന്ധം. ഇതിനിടെ രജിസ്റ്റർ വിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍, വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയാണുണ്ടായതെന്നും ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാനാകില്ലെന്നും സോനയുടെ കുറിപ്പില്‍ പറയുന്നു.
റമീസും സോനയും വിവാഹിതരാവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. സോനയെ റമീസ് ഒരു ദിവം വീട്ടില്‍ കൊണ്ടുപോയെന്നും റമീസിന്‍റെ ഉപ്പയും ഉമ്മയും ബന്ധുക്കള്‍ വഴി സോനയോട്, മതം മാറിയാല്‍ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു. അത് റമീസിന്‍റെ കൂടെ സമ്മതത്തോടെ ആയിരുന്നു. ഇയാളുടെ സുഹൃത്തുക്കളും ഇക്കാര്യം സോനയെ നിര്‍ബന്ധിച്ചിരുന്നു.
എന്നാല്‍ മതം മാറാൻ തയ്യാറാകാതെ വന്നപ്പോള്‍ മര്‍ദിച്ചതായും. മതം മാറിയാല്‍ മാത്രം പോര, റമീസിന്‍റെ വീട്ടില്‍ താമസിക്കണമെന്ന് നിര്‍ബന്ധിച്ചതായും സോനയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.
SUMMARY: Student commits suicide in Kothamangalam; friend Ramees in police custody