കൊല്ലം: കൊല്ലം കുളത്തൂപ്പുഴ ട്രൈബല്‍ സ്കൂളിലെ ക്ലാസ് റൂമിന്റെ ഗ്രില്‍ തകർത്ത് മോഷണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പ്രദേശവാസികളായ അനന്തുരാജ്, ബിനു എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഒരു ലക്ഷം രൂപയോളം വരുന്ന വസ്തുക്കളാണ് സ്കൂളില്‍ നിന്നും പ്രതികള്‍ മോഷ്ടിച്ചത്.
മോഷ്ടിച്ച സാധനങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞ് പ്രതികള്‍ തന്നെ തിരികെ വയ്ക്കുകയും ചെയ്തിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് പ്രതികളെ കുളത്തുപ്പുഴ പോലീസ് ചോദ്യം ചെയ്തു. മോഷണ വസ്തുക്കള്‍ പ്രതികള്‍ വില്‍ക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ഡിസംബർ 28 ന് രാത്രിയിലാണ് സ്ക്കൂളില്‍ ക്ലാസ്സ് റൂമിന്റെ ഗ്രില്‍ തകർത്ത് മോഷണം നടത്തിയത്.
SUMMARY: Theft at Kollam Tribal School; Accused arrested
















