ബെംഗളൂരു : സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ ശാഖ സംഘടിപ്പിക്കുന്ന ഓണാഘോഷവും സമൂഹ വിവാഹവും ഞായറാഴ്ച രാവിലെ 10 മുതല്‍ കൊത്തന്നൂർ സാം പാലസിൽ നടക്കും. . കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു, കർണാടക എംഎൽഎ മഞ്ജുള ലിംബാവലി, കർണാടക മുൻമന്ത്രിമാരായ ബി.എ.ബസവരാജ്, അരവിന്ദ് ലിംബാവലി, ജോസ് ആലുക്കാസ് എംഡി ജോൺ ആലുക്ക തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും.
സമൂഹവിവാഹത്തിലൂടെ ഏഴ് ദമ്പതികളുടെ വിവാഹമാണ് നടത്തുന്നത്. നിർധന വിദ്യാർഥികൾക്കുള്ള പഠന സഹായ വിതരണവും നടത്തും. ഓണാഘോഷത്തിൽ അത്തപ്പൂക്കളം, തിരുവാതിര, 2500 പേർക്ക് ഓണസദ്യ, ആട്ടം കലാസമിതിയുടെ ശിങ്കാരി മേളം, രാജേഷ് ചേർത്തല നയിക്കുന്ന ഫ്യൂഷൻ മെഗാ ഷോ എന്നിവയുണ്ടാകും.
SUMMARY: Suvarna Karnataka Kerala Samajam Onam celebrations and community wedding tomorrow