ബെംഗളൂരു: സുവർണ കർണാടക കേരളസമാജത്തിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കസ്റ്റംസ് ജുഡീഷ്യൽ മെമ്പർ പി എ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എ. ആര്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ജെ ബൈജു സ്വാഗതം പറഞ്ഞു.
ഫാദർ ജോർജ് കണ്ണന്താനം, സത്യൻ പുത്തൂർ, മറ്റു സംസ്ഥാന ഭാരവാഹികളായ ജനറൽ സെക്രട്ടറി കെ പി ശശിധരൻ, ജോയിന്റ് സെക്രട്ടറിമാരായ ജയരാജൻ കെ, അബൂബക്കർ ടി എം, കൾച്ചറൽ സെക്രട്ടറി രാമദാസ് ടി, ജോയിന്റ് ട്രഷറർ മുസ്തഫ, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, സെക്രട്ടറി മഞ്ജുനാഥ് കെ എസ്, സ്ഥാപക അംഗം വിജയൻ നായർ, മുൻ പ്രസിഡണ്ട് രാജൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. സംഘടനയുടെ ആദ്യകാല ഭാരവാഹികള്‍, ബെംഗളൂരുവിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ട്രഷറർ ഫ്രാൻസിസ് പി സി നന്ദി പറഞ്ഞു.