ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു. പരിപാടിയിൽ ഫാ. ജോർജ് കണ്ണന്താനം, ഡീപോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോമേഷ്, കാർമൽ ഭവൻ വികാരി ഫാ. ഷാജി കുന്നേൽ, സമാജം ജില്ലാപ്രസിഡന്റ് ജോർജ് കുമാർ, ജില്ലാ സെക്രട്ടറി ഹരിനാരായണൻ എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ആഘോഷത്തിന്റെ ഭാഗമായി അംഗങ്ങൾ ചേർന്ന് വിപുലമായ പൂക്കളം ഒരുക്കി. ഓണസദ്യയും ഉണ്ടായിരുന്നു. തിരുവാതിര, സംഘനൃത്തം എന്നിവ അടക്കം വിവി വിവിധ കലാപരിപാടികൾ അരങ്ങേറി. സംസ്ഥാന വൈസ്. പ്രസിഡന്റ് അബൂബക്കർ സ്വാഗതവും സോൺ കൺവീനർ സന്തോഷ് നന്ദിയും പറഞ്ഞു.
SUMMARY: Suvarna Mysore East Zone Onam Celebration and Family Reunion