Thursday, February 5, 2026
22.6 C
Bengaluru

നൈജീരിയയിൽ ഭീകരാക്രമണം; 162 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയിലെ ക്വാരയിലും കറ്റ്സിനയിലും സായുധസംഘം നടത്തിയ ആക്രമണത്തില്‍ 162 പേര്‍ കൊല്ലപ്പെട്ടു. ഉള്‍നാടന്‍ ഗ്രാമമായ വോറോയിലും കഴിഞ്ഞ ദിവസം വലിയ ആക്രമണമാണ് ഉണ്ടായത്. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലകളിൽ ഒന്നാണിത്.

വീടുകള്‍ക്കും കടകള്‍ക്കും തീയിട്ട സംഘം എതിര്‍ക്കാന്‍ ശ്രമിച്ചവരെയെല്ലാം വെടിവച്ചുവീഴ്ത്തി. ഒട്ടേറെ ഗ്രാമീണര്‍ സമീപത്തെ വനമേഖലയിലേക്ക് ഓടിപ്പോയി. അതില്‍ മിക്കവരും തിരിച്ചെത്തിയിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് കൈയാമയിലെ നിയമസഭാഗം സൈദു ബാബ അഹമ്മദ് പറഞ്ഞു.

ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഗ്രൂപ്പുമായി ബന്ധമുള്ള ‘ലകുരാവ’ എന്ന സായുധ സംഘമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബെനിൻ രാജ്യത്തിന്റെ അതിർത്തിയോട് ചേർന്നുള്ള വിദൂര പ്രദേശങ്ങളായതിനാൽ ഇവിടേക്ക് സഹായമെത്തിക്കാൻ റെഡ് ക്രോസിനും മറ്റും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വീടുകൾ തീയിട്ടു നശിപ്പിക്കുകയും ആളുകളുടെ കൈകൾ കെട്ടിയിട്ട് വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തതായാണ് ടെലിവിഷൻ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാക്കുന്നത്.
SUMMARY: Terrorist attack in Nigeria; 162 dead

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരുവിലെ ഇറ്റാലിയൻ, ജാപ്പനീസ് കോൺസുലേറ്റുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ ഇറ്റലി കോൺസുലേറ്റ് ജനറലിനും ജപ്പാൻ കോൺസുലേറ്റ് ജനറലിനും ഇമെയിൽ...

പി കെ റോസി ചലച്ചിത്ര പുരസ്‌കാരം സംവിധായകൻ പ്രശാന്ത് ഈഴവന്

കൊച്ചി: പി.കെ റോസി ചലച്ചിത്ര പുരസ്‌കാരത്തിന് സംവിധായകൻ പ്രശാന്ത് ഈഴവന്‍ അര്‍ഹനായി....

വി.എസിന് ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന് കുടുംബം; ‘ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുതെന്ന്’ മകൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി...

വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു

തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര വന്യജീവി...

ഹിമാചലിൽ സ്കൂളുകളിൽ മൊബൈൽ ഫോണിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി

ഷിംല: ഹിമാചൽ പ്രദേശിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും വിദ്യാർഥികൾക്ക് മൊബൈൽ...

Topics

ബെംഗളൂരുവിലെ ഇറ്റാലിയൻ, ജാപ്പനീസ് കോൺസുലേറ്റുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ ഇറ്റലി കോൺസുലേറ്റ് ജനറലിനും ജപ്പാൻ കോൺസുലേറ്റ് ജനറലിനും ഇമെയിൽ...

സി ജെ റോയിയുടെ മരണം: നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് എം ഡി ടി എ ജോസഫ്

ബെംഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തിൽ വിശദീകരണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്....

നമ്മ മെട്രോയില്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയർത്തുന്നു; പുതിയ ചാർജ് 9ന് നിലവിൽ വന്നേക്കും

ബെംഗളൂരു: ഒരു വർഷത്തിനിടെ വീണ്ടും ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള നീക്കവുമായി നമ്മ...

ബെംഗളൂരുവില്‍ ജനവാസ മേഖലയില്‍ നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി

ബെംഗളൂരു: നഗരത്തിലെ ജനവാസമേഖലയില്‍ നിന്ന് സ്ഫോടക ശേഖരം പോലീസ് പിടിച്ചെടുത്തു. 15...

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബെംഗളൂരു: കനക്പുരയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ഒരു കുടുംബത്തിലെ 3 പേർ...

ബെംഗളൂരുവില്‍ അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം 

ബെംഗളൂരു: നഗരത്തിലെ ജെപി നഗറിനു സമീപത്തെ അഞ്ജനപുര ഏഴാം ബ്ലോക്കിലെ അപ്പാർട്മെന്റിനടുത്ത്...

സായാഹ്ന സവാരിക്കിറങ്ങിയ സ്ത്രീയുടെ സ്വർണമാല കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ന്നു

ബെംഗളൂരു: സായാഹ്ന സവാരിക്കിറങ്ങിയ സ്ത്രീയുടെ സ്വർണമാല കത്തികാട്ടി കവർന്നെടുത്തു. ബെംഗളൂരു മദനായകനഹള്ളി...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; ഇന്ന് മൂന്ന് മലയാള ചിത്രങ്ങള്‍

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മേളയിൽ ഇന്ന് മൂന്നു മലയാള ചിത്രങ്ങള്‍...

Related News

Popular Categories

You cannot copy content of this page