Wednesday, October 8, 2025
20.5 C
Bengaluru

ബാങ്കിലെത്തിയ യുവതിയോട് ഉദ്യോഗസ്ഥയുടെ മറുപടി ഇംഗ്ലീഷില്‍, കന്നഡയിൽ പറയണമെന്നും ഇംഗ്ലീഷ് അറിയില്ലെന്നും യുവതി, വീഡിയോ വൈറല്‍

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറിയെത്തുന്ന ജീവനക്കാർക്ക് അതത് സംസ്ഥാനങ്ങളിലെ ഭാഷ അറിയാത്തത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ചിക്കമഗളൂരുവിലെ ബാങ്കില്‍ ഇടപാടിനെത്തിയ പ്രദേശവാസിയായ യുവതി ഭാഷപ്രശ്നത്താല്‍ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ബാങ്കിലെത്തിയ യുവതി ഉദ്യോഗസ്ഥയോട് കന്നഡയിൽ സംസാരിച്ചെങ്കിലും ഉദ്യോഗസ്ഥയ്ക്ക് കന്നഡ അറിയാത്തതിനെ തുടർന്ന് ഇംഗ്ലീഷില്‍ മറുപടി നല്‍കിയതാണ് പ്രശ്നമായത്. തനിക്ക് കന്നഡയില്‍ സംസാരിക്കാന്‍ അറിയില്ലെന്നും ഇംഗ്ലീഷിൽ മറുപടി പറയാം എന്നും ബാങ്ക് ഉദ്യോഗസ്ഥ പറഞ്ഞെങ്കിലും ഇടപാടുകാരിയായ യുവതി തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും മറുപടി നൽകി. അക്കൗണ്ടില്‍ നിന്നും അപ്രതീക്ഷിതമായി പണം നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാനാണ് യുവതി ബാങ്കിലെത്തിയത്. യുവതി പറയുന്നത് എന്താണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നാണ് മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥ പറയുന്നത്.

ചിക്കമഗളുരുവിലെ എഐടി സര്‍ക്കിള്‍ കനാറ ബാങ്ക് ബ്രാഞ്ചിലാണ് സംഭവം. ഇരുവരുടെയും സംഭാഷണങ്ങളുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കന്നഡ സേന അടക്കമുള്ള പ്രാദേശിക കന്നഡ ഭാഷാ സംഘടനകൾ വിമർശനവുമായി രംഗത്തെത്തി. ഗ്രാമീണ മേഖലയിൽ ഹിന്ദിയോ ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കാത്ത സാധാരണക്കാർക്കും കൃഷി ഉപജീവനമായിരിക്കുന്നവർക്കും ബാങ്കിംഗ് സേവനങ്ങൾ ലഭിക്കാൻ ജീവനക്കാരുടെ ഭാഷാപരിമിതി പ്രശ്നമാകുന്നതായി അവർ ചൂണ്ടിക്കാണിച്ചു. കന്നഡ സംസാരിക്കാൻ അറിയുന്ന ജീവനക്കാരെ ബാങ്കുകൾ നിയമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി ബാങ്ക് രംഗത്തെത്തി. ഔദ്യോഗിക എക്സ് ഹാൻഡിലിൽ പുറത്തിറക്കിയ പ്രസ്താവനയിൽ “കന്നഡ ഞങ്ങളുടെ അടിത്തറയാണ്, നിങ്ങളുടെ പിന്തുണ ഞങ്ങളുടെ ശക്തിയാണ്. കനറാ ബാങ്കിന് കർണാടക ഒരു സംസ്ഥാനം മാത്രമല്ല, അത് ഞങ്ങളുടെ ജന്മനാടാണ്. കന്നഡ ഞങ്ങൾക്ക് ഒരു ഭാഷ മാത്രമല്ല, അതൊരു വികാരമാണ്, അഭിമാനമാണ്. സംസ്ഥാനത്തെ ഓരോ ശാഖയിലും പ്രാദേശിക ഭാഷയിൽ സേവനങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” എന്നും ബാങ്ക് അറിയിച്ചു. ഇന്ത്യയുടെ ബഹുഭാഷാ സ്വഭാവം കാരണം ചിലപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരെ നിയമിക്കേണ്ടിവരാറുണ്ടെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
SUMMARY: The officer’s reply to the woman who arrived at the bank was in English, the woman said that she should speak in Kannada and that she did not know English.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ചുമമരുന്ന് കഴിച്ച് മരണം: സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദേശം

ന്യൂഡൽഹി: കോൾഡ്രിഫ് കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടർന്ന് 20 കുട്ടികൾ മരിച്ച...

ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗ്യാസിൽ നിന്ന് തീപടർന്ന് വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. മുട്ടക്കാട്...

‘കോർപറേറ്റുകളുടെ വായ്പകൾ കണ്ണടച്ച് എഴുതിത്തള്ളുമ്പോഴും കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസമില്ല; കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കോര്‍പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസം...

എറണാകുളം-ബെംഗളൂരു വന്ദേഭാരത് അനുവദിച്ചതായി രാജീവ് ചന്ദ്രശേഖര്‍ 

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂര്‍ ചിറനെല്ലൂർ ചൂണ്ടൽ ഹൗസില്‍ സി. പി. തോമസ് (81)...

Topics

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

Related News

Popular Categories

You cannot copy content of this page