ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൽ നിർമിച്ച രണ്ടാമത്തെ ലൂപ് റോഡ് താഗതത്തിന് തുറന്നുകൊടുത്തു. ലൂപ് റോഡിന്റെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിച്ചു. മന്ത്രി ബൈരതി സുരേഷ്, ബിഡിഎ അധ്യക്ഷൻ എൻ.എ.ഹാരിസ് എംഎൽഎ, കമ്മിഷണർ മണിവർണൻ തുടങ്ങിയവർ പങ്കെടുത്തു.
Good News for North Bengaluru Commuters!
The Hebbal Flyover second loop is now open, helping reduce congestion at one of Bengaluru’s busiest junctions. This will make daily commutes faster and more efficient across North Bengaluru. pic.twitter.com/QHOC8RqWCl
— DK Shivakumar (@DKShivakumar) January 1, 2026
കഴിഞ്ഞമാസം 20-ന് ലൂപ് റോഡ് പരീക്ഷണാർഥം ഗതാഗതത്തിന് തുടർന്നു കൊടുത്തിരുന്നു. ഹെബ്ബാള്‍ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കിന് ഒരളവുവരെ സഹായകരമാകുന്ന ലൂപ് റോഡ് ബെംഗളൂരു വികസന അതോറിറ്റിയാണ് നിർമിച്ചത്. വിമാനത്താവളം ഭാഗത്തുനിന്ന് ഹെബ്ബാൾ മേൽപ്പാലത്തിലൂടെ വരുന്ന വാഹനങ്ങൾക്ക് തടസ്സമില്ലാതെ മെക്കരി സർക്കിൾ ഭാഗത്തേക്ക് പ്രവേശിക്കാൻ പുതിയ ലൂപ് റോഡിലൂടെ സാധിക്കും. യെലഹങ്ക, ജക്കൂർ, സഹകാർ നഗർ, തുമകൂരു റോഡ് എന്നിവിടങ്ങളിൽനിന്നുമുള്ള യാത്രക്കാർക്ക് സിഗ്നലിൽ കുരുങ്ങാതെ വേഗത്തില്‍ നഗരത്തിലേക്ക് എത്തിച്ചേരാന്‍ ഇനി മുതല്‍ സാധിക്കും.
SUMMARY: The second loop road of the Hebbal flyover has been opened for traffic.














