ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷുറൻസ് മേള സംഘടിപ്പിക്കുന്നു. ദാസറഹള്ളി പൈപ്പ് ലൈൻ റോഡിൽ സന്തോഷ് നഗറിലെ സമാജം കെട്ടിടത്തിൽ വച്ച് നടക്കുന്ന മേള സെപ്തംബർ 28 ന് രാവിലെ 11ന് എൻ.ആർ.കെ ഡിവലപ്മെന്റ് ഓഫീസർ റീസാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും.
നോർക്ക ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി, പുതുതായി തുടക്കം കുറിക്കുന്ന നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് എന്നിവ സംബന്ധിച്ച ചോദ്യങ്ങൾക്ക് നോർക്ക ഓഫീസർ മറുപടി നൽകും.
പ്രവാസി മലയാളികൾക്ക് ഉപകാരപ്രദമായ നോർക്ക ഐഡി – ഇൻഷുറൻസിന് പുതുതായി അപേക്ഷിക്കുന്നതിനും, നിലവിലുള്ളവ പുതുക്കുന്നതിനും, ആരോഗ്യ ഇൻഷ്യൂറൻസിൽ അംഗമാകുന്നതിനും ഒക്ടോബർ 4 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ അവസരമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9980047007 / 9845020487.
SUMMARY: The week-long Norka Insurance Fair begins on the 28th