ബെംഗളൂരു: വിവരസാങ്കേതികവിദ്യയിലെ പുത്തൻ സങ്കേതങ്ങൾ മലയാളിയുടെ ചലച്ചിത്രഭാവുകത്വത്തെ വലിയതോതിൽ നവീകരിച്ചുവെന്ന് മാധ്യമപ്രവർത്തകനും നിരൂപകനുമായ ബി എസ് ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. സിനിമ കൂടുതൽ ജനാധിപത്യവത്കരിക്കപ്പെട്ടു. ഒപ്പം, ചലച്ചിത്രം എന്ന മാധ്യമത്തിന്റെ ഘടനയും ഭാഷയും വ്യാകരണവും മാറിമറിഞ്ഞു.
ആസ്വാദനത്തിൽ പ്രകടമാകുന്ന പുതിയ പ്രവണതകൾ കലാപരവും അതേസമയം സാങ്കേതികവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. നിർമ്മിതബുദ്ധി പോലുള്ള സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി വരുംകാലത്ത് സിനിമ ഇന്ററാക്റ്റീവ് മാതൃകയിലേക്കൊക്കെ മാറിയേക്കാം. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച ‘ചലച്ചിത്രഭാവുകത്വത്തിന്റെ പുത്തൻ രുചിഭേദങ്ങൾ’ എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശ്രീകണ്ഠൻ നായർ ചർച്ച ഉദ്ഘാടനം ചെയ്തു ,പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു തുടർന്നുള്ള ചർച്ചയിൽ കെ. ആർ കിഷോർ, ആർ. വി.പിള്ള, സുജിത്ത് ബാബു, വാജിദ്, ഇ.ആർ പ്രഹ്ലാദൻ, മാധ്യമപ്രവർത്തകൻ ഇഖ്ബാൽ ചേന്നര, പ്രകൽപ്. പി. പി , പൊന്നമ്മ ദാസ്, കല്പന പ്രദീപ് എന്നിവർ സംസാരിച്ചു പ്രദീപ്. പി.പി നന്ദി പറഞ്ഞു.
SUMMARY: Thippasandra Friends association seminar