
തിരുവനന്തപുരം: അതിവേഗ റെയില്‍പാത പദ്ധതിയില്‍ മുന്നോട്ടെന്ന് ഇ ശ്രീധരൻ. റെയില്‍വേ മന്ത്രിയുമായി ചർച്ച നടത്തി. മണിക്കൂറില്‍ 200 കിലോമീറ്റർ ആകും വേഗത. കേരളത്തിലാകെ 22 സ്‌റ്റേഷനുകളുണ്ടാകും. ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി. 70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയുമായിരിക്കും.
ഒരു ലക്ഷം കോടി രൂപയാണ് ആകെ ചെലവായി കണക്കാക്കുന്നത്. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകും. പദ്ധതിക്കെതിരെ സമരം പാടില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. ആവശ്യത്തിന് മാത്രമാകും സ്ഥലമേറ്റെടുപ്പ്. തൂണുകളുടെ പണി കഴിഞ്ഞാല്‍ ഭൂമി തിരികെ നല്‍കും. വീട് നിർമിക്കാൻ പാടില്ല, എന്നാല്‍ കൃഷിക്ക് ഉപയോഗിക്കാം. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്തിട്ടില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.
ഹൈസ്പീഡ് ട്രെയിനില്‍ 520 പേർക്ക് യാത്ര ചെയ്യാനാകും. ഇരുന്ന് മാത്രമേ യാത്ര സാധ്യമാകുള്ളു. അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. നിലവിലെ ട്രെയിൻ ടിക്കറ്റ് നിരക്കിന്റെ ഒന്നര ഇരട്ടി കൂടുതലാകും ഹൈസ്പീഡ് ട്രെയിൻ ടിക്കറ്റിൻ്റെ നിരക്ക്. ഓരോ അഞ്ച് മിനിറ്റിലും സർവീസ് ഉണ്ടാകും. ഡിപിആർ ഒമ്പത് മാസത്തിനകം പൂർത്തിയാക്കും. നിലമ്പൂർ-നഞ്ചൻഗോഡ് ലൈൻ രണ്ട് മാസം കൊണ്ട് ഡിപിആർ തയ്യാറാക്കാൻ കഴിയുമെന്നും ഇ. ശ്രീധരൻ അറിയിച്ചു.
SUMMARY: Thiruvananthapuram-Kannur in 3.15 hours; E Sreedharan says progress on high-speed rail project














