Friday, November 7, 2025
27 C
Bengaluru

‘ഇത് ജേർണലിസമല്ല’; വാര്‍ത്താസമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ യൂട്യൂബർക്കെതിരെ ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. ‘അദേഴ്‌സ്’ എന്ന തന്റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ചെന്നൈയിലെ വാർത്ത സമ്മേളനത്തിനിടെയാണ് സംഭവം. ഇതോടെ വാർത്ത സമ്മേളനം വലിയ തർക്കത്തിലേക്കു പോകുകയായിരുന്നു

ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. സിനിമയെക്കുറിച്ച് ഒന്നും ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് എന്ന് ഗൗരി ചോദിച്ചതോടെ വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഗൗരിക്കെതിരായി. ചോദ്യത്തെ ന്യായീകരിച്ച് യൂട്യൂബര്‍ സംസാരിച്ചെങ്കിലും അപ്പോഴും ഗൗരി കിഷൻ മോശം ചോദ്യമാണെന്ന മറുപടി ആവര്‍ത്തിച്ചു. എന്നാൽ, വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. ചോദ്യം ചോദിച്ച യൂട്യൂബറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു ഇരുവരും ശ്രമിച്ചത്.

താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും യൂട്യൂബർ വാദിച്ചു. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബർ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി.

സിനിമയുടെ വാർത്ത സമ്മേളനത്തിന് ശേഷം നടന്ന ചോദ്യോത്തരവേളയിൽ ഈ ചോദ്യം ഉന്നയിച്ച യൂട്യൂബർ ഈ വിഷയം ന്യായീകരിച്ചുകൊണ്ട് വീണ്ടും ശബ്ദമുയർത്തിയതോടെ ഗൗരി തുറന്നടിക്കുകയായിരുന്നു. ‘‘എന്റെ ശരീരഭാരം നിങ്ങൾക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത്? ഓരോ സ്ത്രീക്കും വ്യത്യസ്തമായ ശരീരപ്രകൃതിയാണ് ഉള്ളത്. എന്റെ കഴിവ് സംസാരിക്കട്ടെ. ഞാൻ ഇതുവരെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല,’’ ഗൗരി പറഞ്ഞു. ഞാൻ വണ്ണം വച്ചിരിക്കുകയായിരിക്കും, 80 കിലോ ഉണ്ടാകും, അതെന്റെ തീരുമാനമാണ്. എന്റെ കഴിവ് ആണ് സംസാരിക്കപ്പെടുന്നത്, അതിന് നിങ്ങളുടെ ഔദാര്യം വേണ്ട. എന്നെ നിശബ്ദയാക്കാൻ ശ്രമിക്കുകയാണ്. ഒരു ഹീറോയോട് അയാളുടെ ശരീര ഭാരം എന്താണെന്ന് ചോദിക്കുകമോ?. മാത്രമല്ല സിനിമയെക്കുറിച്ചോ എന്റെ കഥാപാത്രത്തെക്കുറിച്ചോ ഒരു ചോദ്യം പോലും എന്നോടു ചോദിച്ചില്ല. അവർക്ക് അറിയേണ്ടത് എന്റെ ശരീരഭാരത്തെക്കുറിച്ച് മാത്രമായിരുന്നു. ’’ ഗൗരി പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഗൗരിക്കു നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്.  നടിയ്ക്ക് നേരെ മാധ്യമപ്രവർത്തകരുടെ കൂട്ട ആക്രമം ഉണ്ടായിട്ടും നടിയെ പിന്തുണയ്ക്കാതിരുന്ന സംവിധയകനും നായകനും നേരെ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഗൗരിയെ അഭിനന്ദിച്ച് ഗായിക ചിന്മയിയും രംഗത്തെത്തി.
SUMMARY: ‘This is not journalism’; Actress Gauri Kishan hits back at YouTuber who body-shamed her at press conference

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

‘ഭ്രമയുഗം’ അന്താരാഷ്ട്ര തലത്തിലേക്ക്; ഓസ്കര്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കാൻ ഒരുങ്ങി ചിത്രം

തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം...

പൊതുഇടങ്ങളില്‍ നിന്ന് നായ്ക്കളെ നീക്കണം; തെരുവുനായ നിയന്ത്രണത്തില്‍ ഉത്തരവുമായി സുപ്രീം കോടതി

ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ...

നൂറു കോടിയോളം രൂപയുടെ ക്രമക്കേടെന്ന് കണ്ടെത്തൽ; നേമം സഹ. ബാങ്കിൽ ഇഡി പരിശോധന

തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ...

റഷ്യയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ...

Topics

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍...

സ്കൂളുകൾക്ക് വ്യാജ ബോംബ്ഭീഷണി സന്ദേശം; റോബോട്ടിക് എൻജിനിയറായ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക്...

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ്...

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ....

ബെംഗളൂരുവില്‍ ചലച്ചിത്രമേള

ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന...

സത്യസായിബാബ ജന്മശതാബ്ദി; പുട്ടപര്‍ത്തിയിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍

ബെംഗളൂരു: ശ്രീ സത്യസായിബാബ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് പുട്ടപര്‍ത്തി പ്രശാന്തി...

കാത്തിരിപ്പിന് വിരാമം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ

ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ്...

Related News

Popular Categories

You cannot copy content of this page