ബെംഗളൂരു: മൈസൂരു സാലിഗ്രാമയിൽ കനാലിൽ നീന്താനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കെ.ആർ. പേട്ട് നവോദയ സ്കൂളിലെ വിദ്യാർഥികളായ അയാൻ(16), ആസാൻ(13), ലുക്മാൻ(14) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ചാമരാജ ലെഫ്റ്റ്ബാങ്ക് കനാലിൽ തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം.
ദീപാവലി അവധിക്ക് നാട്ടിലെത്തിയ കുട്ടികൾ വൈകിട്ട് നാല് മണിയോടെയാണ് വീട്ടിൽനിന്നും കനാലില്‍ നീന്താന്‍ പോയത്. മൂവരും തിരിച്ചെത്താൻ വൈകിയതോടെ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിൽ കനാലിന്റെ കരയിൽ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തുകയായിരുന്നു. തുടർന്ന് കനാലിൽനിന്ന് രണ്ടുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഒരാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. പോലീസും അഗ്നിരക്ഷാ സേനയും തിരച്ചിലിന് നേതൃത്വം നൽകി.
SUMMARY: Three students drowned while swimming in canal; two bodies recovered