കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് മർദ്ദിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
നെഞ്ചിനും മുഖത്തുമാണ് പരുക്കേറ്റത്. വിദ്യാർഥിയുടെ ചേട്ടന്റെ സുഹൃത്താണ് മർദിച്ചത്. തുടര്‍ന്ന് മാതാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Tribal student in Kozhikode brutally beaten up for removing his shoes














