അഗർത്തല: ത്രിപുര നിയമസഭ സ്പീക്കർ ബിശ്വബന്ധു സെൻ അന്തരിച്ചു. 72 വയസായിരുന്നു. പക്ഷാഘാതത്തിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുതിർന്ന ബിജെപി നേതാവായ ബിശ്വബന്ധു സെൻ ധർമനഗർ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.
സ്പീക്കറുടെ മരണത്തെത്തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തിനും പാർട്ടിക്കും കനത്ത നഷ്ടമാണ് സ്പീക്കറുടെ മരണത്തോടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി മണിക്ക് സാഹ പറഞ്ഞു.
SUMMARY: Tripura Speaker Biswabandhu Sen passes away














