
ബെംഗളൂരു: ലോക് ഡൗൺ ആർട്സ് വര്‍ക്സ് ഒരുക്കിയ നാടകം “തുഷാഗ്നി’ ശനിയാഴ്ച വൈറ്റ്ഫീൽഡ് ജാഗ്രതി തിയേറ്ററിൽ അരങ്ങേറും. ബാംഗ്ലൂർ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. വൈകീട്ട് 3.30-നും 7.30- നും നാടകാവതരണമുണ്ടാകും. അനിൽതിരുമംഗലമാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
മണികണ്ഠൻ നായർ, വിനീത നായർ, അരവിന്ദ് നന്ദകുമാർ, കെ ദാമോദരൻ മാസ്റ്റർ, അജയ് എരഞ്ഞോളി, ഗീതാ ശശികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗൗതം ദാമോദരും ദില്‍ജിത് ഗോപിയും ചേർന്നാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്
SUMMARY: Tushagni drama today














