ചെന്നെെ: കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുമ്പോഴാണ് അറസ്റ്റ്.
മനപൂർവമല്ലാത്ത നരഹത്യ കുറ്റം ഉൾപ്പെടെ അഞ്ച് വകുപ്പുകളാണ് മതിഴകനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കരൂരിൽ പരിപാടിയ്ക്ക് അനുമതി ചോദിച്ച് ജില്ലാ കലക്ടർക്ക് കത്ത് നൽകിയത് മതിഴയകൻ ആയിരുന്നു. രണ്ട് ടിവികെ നേതാക്കൾ കൂടി അറസ്റ്റിലാകുമെന്നാണ് വിവരം.
അതേസമയം കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. ശ്വാസം കിട്ടാതെയാണ് 25 പേര്‍ മരിച്ചത്. പലരുടേയും വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് പലരും മരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
SUMMARY: First arrest in Karur Tragedy; TVK district secretary Matizhayakan was caught while absconding