ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത കേസില്‍ രണ്ട് പേർ അറസ്റ്റിൽ. ദാവണഗെരെ സ്വദേശിയും ഐടി ജീവനക്കാരനുമായ നിതിൻ (31), ചിക്കാനവാര സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ചന്ദ്രമലി (45) എന്നിവരാണ് അറസ്റ്റിലായത്.
തന്നെയും കുടുംബത്തെയും കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ മോശമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിജയലക്ഷ്മി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ ഇതിന്മേല്‍ കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് കഴിഞ്ഞ ദിവസം വിജയലക്ഷ്മി ആരോപിച്ചിരുന്നു. ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ദർശൻ വിചാരണത്തടവുകാരനായി ജയിലിൽ കഴിയുകയാണ്.
SUMMARY: Two arrested for defamatory post on social media against actor Darshan’s wife














