കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു. പിന്നാലെ ഉമ തോമസും പാർട്ടി ജില്ലാ നേതൃത്വവും തമ്മില്‍ തർക്കം രൂക്ഷമാവുകയായിരുന്നു. തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്നാണ് ഉമ തോമസിന്റെ പരാതി.
ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡണ്ടിന്റ് സണ്ണി ജോസഫിന് ഉമ തോമസ് പരാതി നല്‍കി. കൗണ്‍സിലർമാരുടെ പിന്തുണയുടെ അടിസ്ഥാനത്തില്‍ രണ്ട് പേർക്കായി അധ്യക്ഷ സ്ഥാനം വീതം വയ്ക്കണമെന്നതാണ് ഉമ തോമസിന്റെ ആവശ്യം. എന്നാല്‍ ഉമയുടെ ആവശ്യം ഡിസിസി നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. ഇതോടെയാണ് ഉമ കെപിസിസിക്ക് പരാതി നല്‍കിയത്. കൊച്ചി കോർപ്പറേഷനില്‍ ഒരു നീതിയും തൃക്കാക്കരയില്‍ മറ്റൊരു നീതിയും പറ്റില്ലെന്ന് ഉറച്ച നിലപാടിലാണ് ഉമ തോമസ്.
അതേസമയം മേയര്‍ സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന അഭിപ്രായ ഭിന്നതയില്‍ പുകയുകയാണ് കോണ്‍ഗ്രസ്. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍.
SUMMARY: ‘KPCC norms were violated in Thrikkakara too’; Uma Thomas files complaint against Sunny Joseph














