ബെംഗളൂരു: കേരളസമാജം മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബെംഗളൂരു ലോട്ടെ ഗൊല്ലെഹള്ളിയിലുള്ള ഗാന്ധി വിദ്യാലയ ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്തു. സോൺ ചെയർമാൻ പോൾ പിറ്റർ അധ്യക്ഷതവഹിച്ച യോഗത്തിൽ സമാജം പ്രസിഡണ് സി.പി. രാധാകൃഷ്ണൻ യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു.
യൂണിഫോം സംഭാവനയായി തന്ന കേരളസമാജാംഗം പ്രസന്ന ആർ നായരേ സ്ക്കൂൾ അധികൃതർ ചടങ്ങിൽ ആദരിച്ചു. സ്ക്കൂൾ പ്രധാനാധ്യപിക സവിത, കെ.എൻ.ഇ. ട്രസ്റ്റ് വൈസ് പ്രസിഡണ്ട് രാജഗോപാൽ എം, സോൺ കൺവിനർ പി.ആർ. ഉണ്ണികൃഷ്ണൻ സമാജം അസിസ്റ്റൻ്റ് സെക്രട്ടറി വി.എൽ. ജോസഫ്, വനിതാ വിഭാഗം അധ്യക്ഷ സുധാ സൂധീർ എന്നിവർ സംസാരിച്ചു. സോൺ വൈസ് ചെയർമാൻ ശ്രീകുമാർ, ജോയൻ് കൺവിനർമാരായ രമേശ് മേനോൻ, ബിജു പാൽ നമ്പ്യാർ, സെൻട്രൽ കമ്മിറ്റി അംഗം ഡി. പുഷ്പ്പ രാജ്, വനിതാ വിഭാഗം ഉപാധ്യക്ഷ ശോഭനാ പുഷ്പ്പ രാജ്, കമ്മിറ്റി അംഗങ്ങളായ ബിനി പോൾ, സംഗീത ശ്രീകുമാർ, വിദ്യാ ബാലകൃഷ്ണൻ, അംബിക പ്രദീപ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
SUMMARY: Uniforms were distributed by Kerala Samajam