ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല ഉപസമിതിയുടെ ശുപാർശ രാഷ‌്‌ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. 28ന് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്‌ജറ്റ് അവതരണവും നടക്കും. ഫെബ്രുവരി 13ന് പിരിയുന്ന പാർലമെന്റ് രണ്ടാം ഘട്ടത്തിൽ മാർച്ച് 9ന് വീണ്ടും സമ്മേളിക്കും. കേന്ദ്ര ബഡ്‌ജറ്റും ധനകാര്യ ബില്ലും പാസാക്കിയ ശേഷം ഏപ്രിൽ രണ്ടിന് സമ്മേളനം കൊടിയിറങ്ങും.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇത് ഒമ്പതാം തവണയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ജനുവരി 28 ന് സെൻട്രൽ ഹാളിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മറ്റ് എല്ലാ ഉന്നത മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ എന്നിവർ രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പങ്കെടുക്കും.
SUMMARY:Union Budget Session to continue till April 2














