Saturday, January 10, 2026
17.3 C
Bengaluru

കേന്ദ്ര ബജറ്റ്; കേരളത്തിന് നിരാശ, ബിഹാറിനും ആന്ധ്രയ്ക്കും ബമ്പര്‍

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ കേരളത്തിന് അവഗണ. കേരളത്തിന്റെ പ്രതീക്ഷയായ എയിംസ് ലഭിച്ചിട്ടില്ല. പ്രത്യേക സാമ്പത്തിക സഹായവും ലഭിച്ചില്ല. വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍ പോലും കേരളം ഉള്‍പെട്ടിട്ടില്ല. വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചൊന്നും പരാമര്‍ശമില്ല. രാജ്യത്തിന് പുറത്ത് നിന്ന് ഉത്ഭവിക്കുന്ന നദികള്‍ ബിഹാറില്‍ വെള്ളപ്പൊക്കം ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചത്. ‘നേപ്പാളില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നില്ല. പ്രളയ ലഘൂകരണ പദ്ധതികള്‍ക്കായി 11,500 കോടി രൂപ ഞങ്ങള്‍ നല്‍കും. ഇന്ത്യക്ക് പുറത്ത് ഉത്ഭവിക്കുന്ന ബ്രഹ്‌മപുത്ര നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നും എല്ലാ വര്‍ഷവും ആസാം വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുന്നു. ഞങ്ങള്‍ അവര്‍ക്ക് പിന്തുണ നല്‍കും. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ഉത്തരാഖണ്ഡ്, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും’ എന്നായിരുന്നു നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

സഖ്യക്ഷികള്‍ ഭരിക്കുന്ന ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. പ്രളയവും പദ്ധതിയില്‍ പോലും കേരളത്തെ ഉള്‍പ്പെടുത്തിയില്ല. 15000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ചന്ദ്രബാബു നായിഡുവിന് മോദി സര്‍ക്കാരിന്റെ സമ്മാനം. ആന്ധ്രയുടെ ജീവനാഡിയെന്ന് കരുതുന്ന പോളാവാരം ജലസേചന പദ്ധതി സമ്പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനനമന്ത്രി പറഞ്ഞു. മൂന്നാം തവണ എന്‍ഡിഎ അധികാരത്തിലേറാന്‍ പ്രധാന പങ്കുവഹിച്ച സഖ്യകക്ഷിയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി). എന്‍ഡിഎയില്‍ ബിജെപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള പാര്‍ട്ടി കൂടിയാണ് (16 സീറ്റ് ) ടിഡിപി.

ബിഹാറിന് വിമാനത്താവളവും റോഡുകളും എക്‌സ്പ്രസ് വേയും അനുവദിച്ചു. ബിഹാറിലെ ഹൈവേ വികസനത്തിന് 26000കോടി. ആന്ധ്രക്ക് പ്രത്യേക ധന പാക്കേജ് പ്രഖ്യാപിച്ചു. ഹൈദരാബാദ്- ബെംഗളൂരു ഇന്‍ഡസ്ട്രിയില്‍ കോറിഡോര്‍ പ്രഖ്യാപിച്ചു.ആന്ധ്രയ്ക്ക്15000കോടിയുടെ പാക്കേജ്. ബിഹാറില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതം നേരിടാന്‍ ഫണ്ട് അനുവദിച്ചു. ബിഹാറിന്11500കോടിയുടെ സഹായം പ്രഖ്യാപിച്ചു. ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴികള്‍ക്ക് സഹായം, കാശി ക്ഷേത്രം പോലെ ഗയ, ബോധ്ഗയ ക്ഷേത്രങ്ങള്‍ നവീകരിക്കും. ബിഹാറില്‍ പുതിയ2400മെഗാവാട്ട് ഊര്‍ജനിലയം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പവര്‍ പ്രോജക്ടുകള്‍ക്ക്21,400 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ബജറ്റ്- മറ്റു പ്രഖ്യാപനങ്ങള്‍

▪️ ആദായ നികുതി
നികുതി വിഭാഗത്തിലേക്ക് വന്നാല്‍ മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. ശമ്പള വരുമാനക്കാര്‍ക്ക് പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നിലവിലെ 50,000 രൂപയില്‍ നിന്നും 75,000 രൂപയായി ഉയര്‍ത്തി. ഇതുവഴി 17,500 രൂപ ആദായനികുതി ഇനത്തില്‍ ലാഭിക്കാം. പെന്‍ഷന്‍കാര്‍ക്കുള്ള കുടുംബ പെന്‍ഷന്റെ നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി, കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു, വിദേശ കമ്പനികള്‍ക്ക് നേട്ടം, പുതിയ സ്‌കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു, സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയില്‍നിന്ന് 75,000 രൂപയാക്കി, സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തി, എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കും, ജിഎസ്ടി നികുതി ഘടന കൂടുതല്‍ ലളിതമാക്കാന്‍ ശ്രമിക്കുമെന്നും ബജറ്റില്‍ പറയുന്നു.

▪️ പുതിയ നികുതി ഘടന
* 0-3 ലക്ഷം നികുതിയില്ല
* 3-7 ലക്ഷം 5%
* 7-10 ലക്ഷം 10%
* 10-12 ലക്ഷം 15%
* 12-15 ലക്ഷം 20%
* 15 ലക്ഷത്തിന് മുകളില്‍ 30%

▪️ ഭവന പദ്ധതി
പാവപ്പെട്ടവരും മധ്യവര്‍ഗത്തില്‍ പെട്ടവരുമായ ഒരു കോടി കുടുംബങ്ങള്‍ക്കായി 10 ലക്ഷം കോടി രൂപ പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ 2.0 പ്രകാരം അനുവദിച്ചു. നഗരങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് എല്ലാ കാലാവസ്ഥയിലും കഴിയാവുന്ന സുരക്ഷിതമായ ഭവനം നിര്‍മിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയത്. നഗരങ്ങളില്‍1 കോടി ഭവനങ്ങള്‍ നിര്‍മ്മിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നഗര ഭവന നിര്‍മ്മാണത്തിന്2.2ലക്ഷം കോടി രൂപയുടെ കേന്ദ്ര സഹായം. മൂന്ന് കോടി വീടുകള്‍ നിര്‍മ്മിക്കും, പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക. വ്യാവസായിക മേഖലയിലെ തൊഴിലാളികള്‍ക്ക് ഡോര്‍മിറ്ററി തരത്തിലുള്ള താമസ സൗകര്യം വാടകയ്ക്ക് നടപ്പിലാക്കും.

▪️ സ്വര്‍ണം, വെള്ളി
സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന്റേത് 6.08 ശതമാനമായുമാണ് കുറച്ചത്. കൂടാതെ മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജര്‍ എന്നിവയുടെ കസ്റ്റംസ് തീരുവ 20ല്‍ നിന്നും 15 ആക്കി കുറയ്ക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

▪️ വസ്തു വാങ്ങുന്ന വനിതകള്‍ക്ക് സഹായം
വനിതകളുടെ ഉടമസ്ഥതയില്‍ വാങ്ങുന്ന വസ്തുക്കളുടെ സ്റ്റാംപ് ഡ്യൂട്ടി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു.

▪️ ക്യാന്‍സര്‍ മരുന്നുകള്‍
മൂന്ന് ക്യാന്‍സര്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി.

▪️ കുട്ടികള്‍ക്കും എന്‍.പി.എസ്
കുട്ടികളുടെ ദീര്‍ഘകാല സമ്പാദ്യ പദ്ധതി സുഗമമാക്കുന്നതിന് എന്‍.പി.എസ് വാത്സല്യ പദ്ധതിയും നിര്‍മല പുറത്തിറക്കി. പദ്ധതി വഴി കുട്ടികള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും നിക്ഷേപം നടത്താം. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് സാധാരണ എന്‍.പി.എസ് അക്കൗണ്ടാക്കി മാറ്റുകയും ചെയ്യാം.

▪️ സ്റ്റാര്‍ട്ടപ്പ്
മുദ്രാ ലോണ്‍ പരിധി പത്ത് ലക്ഷത്തില്‍ നിന്ന്20ലക്ഷമാക്കി ഉയര്‍ത്തി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ നേട്ടം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഞ്ചല്‍ ടാക്‌സ് എല്ലാ വിഭാ?ഗത്തിലും ഒഴിവാക്കി.

▪️ബാങ്ക്
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ 100 ശാഖകള്‍ സ്ഥാപിക്കും.

കൂടാതെ എണ്ണക്കുരുക്കളുടെ ഉത്പാദനം കൂട്ടാന്‍ പദ്ധതി, കൂടുതല്‍ തദ്ദേശീയ താപവൈദ്യുതി നിലയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. ഒരു കോടി വീടുകള്‍ക്ക് കൂടി സോളാര്‍ പദ്ധതി സ്ഥാപിക്കും. ചെറുകിട ഇടത്തരം മേഖലക്ക്100കോടി രൂപയുടെ ധനസഹായം,വഴിയോര ചന്തകള്‍ക്കും ഫുഡ് ഹബുകള്‍ക്കും സഹായം. അടിസ്ഥന മേഖലയില്‍11കോടിയുടെ നിക്ഷേപം. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ ക്രൂയിസ് കമ്പനികള്‍ക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നികുതിയിളവ്. ഇതുവഴി തൊഴില്‍ ലഭിക്കും.
<BR>
TAGS : UNION BUDJET 2024

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കേന്ദ്ര ബജറ്റ് സമ്മേളനം ഏപ്രിൽ രണ്ടുവരെ

ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ...

ഹുബ്ബള്ളിയിൽ ബിജെപി പ്രവര്‍ത്തകയെ നഗ്നയാക്കി മർദിച്ചെന്ന പരാതി; പ്രത്യേക സംഘം അന്വേഷിക്കും

ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി...

രക്തദാന ക്യാമ്പ് ഇന്ന്

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ്...

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി...

തുമക്കുരുവില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; നാലുമരണം

ബെംഗളൂരു: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ തീർഥാടകര്‍ സഞ്ചരിച്ച...

Topics

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി...

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും...

പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂള്‍ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും

ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ...

വൈറ്റ്ഫീൽഡിൽ ആറുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ...

ബെംഗളൂരുവില്‍ വാഹനങ്ങളുടെ ഹൈ ബീം, കളർ ലൈറ്റുകൾക്ക് കർശന നിയന്ത്രണം

ബെംഗളൂരു: നഗരത്തില്‍ ഇരുചക്ര, നാലുചക്ര വാഹന യാത്രക്കാർ ഉയർന്ന തീവ്രതയുള്ള ലൈറ്റുകൾ...

ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ...

പിജികളിൽ നിന്ന് മോഷ്ടിച്ച 48 ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍...

Related News

Popular Categories

You cannot copy content of this page