അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നുവീണു; 8 മരണം

കാലിഫോർണിയ: കാലിഫോർണിയയിൽ അമേരിക്കൻ വ്യോമസേനയുടെ ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം തകർന്നുവീണ് എട്ട് സൈനികർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ എഡ്വേഡ്സ് എയർഫോഴ്സ് ബേസിന് സമീപം പരീക്ഷണ പറക്കൽ നടത്തുന്നതിനിടെയായിരുന്നു ദരുണമായ ഈ അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരണപ്പെട്ടതായി അമേരിക്കൻ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് വ്യോമസേന വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

കൊല്ലപ്പെട്ട എട്ട് പേരും അമേരിക്കൻ പൗരന്മാരായിരുന്നുവെന്നും സൈനികരും സർക്കാർ ഉദ്യോഗസ്ഥരും കരാർ ജീവനക്കാരും അടങ്ങുന്നതായിരുന്നു വിമാനത്തിലുണ്ടായിരുന്ന സംഘമെന്നും ബേസ് കമാൻഡർ കേണൽ ജെയിംസ് ഹെയ്സ് മാധ്യമങ്ങളോട് പറഞ്ഞു.അപകടത്തിൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എയർഫോഴ്സ് ബേസ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചുവരികയാണെന്നും അതിന് ശേഷം 24 മണിക്കൂർ കഴിഞ്ഞ് ഇവരുടെ പേരുകൾ പുറത്തുവിടുമെന്നും ഹെയ്സ് അറിയിച്ചു

ആണവായുധങ്ങളും ബോംബുകളുമൊക്കെ വഹിക്കാന്‍ ശേഷിയുള്ള എട്ട് എന്‍ജിനുകളുള്ള ജെറ്റ് വിമാനമായിരുന്നു ഇത്. പതിവ് പരീക്ഷണ പറക്കലാണ് നടന്നത്. അതിനിടയിലാണ് തകര്‍ന്നുവീണത്. അപകട സ്ഥലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. വിമാനം തകരാനിടയായ കാരണം ഇപ്പോള്‍ വ്യക്തമല്ല. പക്ഷേ ഇതുസംബന്ധിച്ച അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിലുണ്ടായ മുഴുവന്‍ ആള്‍ക്കാരെയും കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പ്രമുഖ വിമാന കമ്പനിയായ ബോയിങ്ങ് ഡിസൈന്‍ ചെയ്ത വിമാനമാണിത്. 50000 അടി വരെ ഉയരത്തില്‍ പറക്കാനുള്ള ശേഷിയും വിമാനത്തിനുണ്ട്. ലോകത്തെ തന്നെ ഏറ്റവും ചിലവേറിയ പോര്‍ വിമാനങ്ങളിലൊന്നാണ് ബി-52.

SUMMARY: US Air Force B-52 bomber crashes, 8 dead

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണ വിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ്...

അറ്റകുറ്റപ്പണി; പർപ്പിൾ ലൈനില്‍ നാളെ മെട്രോ മുടങ്ങും

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ പാതയിലെ സ്വാമി വിവേകാനന്ദ റോഡ്, ഇന്ദിരാനഗർ...

കർണാടകയിലെ എസ്.ഐ.ആർ; വീടുതോറുമുള്ള പരിശോധനയ്ക്കുള്ള സമയപരിധി ഓഗസ്റ്റ് 17 വരെ നീട്ടി

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപടിയായ എസ്.ഐ.ആറിന്റെ വീടുതോറുമുള്ള...

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

കോഴിക്കോട്: നിപ രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; അര്‍ജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി.സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതില്‍ അർജുൻ ആയങ്കിക്കെതിരെ കേസ്. ഫേസ്ബുക്ക്...

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

ബെംഗളൂരു: സഹോദരന്റെ ഭാര്യയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഇളയ സഹോദരനെ കൊലപ്പെടുത്തിയ...

ബെംഗളൂരു –മംഗളൂരു വന്ദേഭാരത് പരീക്ഷണയോട്ടം 18 മുതൽ  

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു വന്ദേഭാരത് പരീക്ഷണ ഓട്ടം ഓഗസ്റ്റ് 18 മുതൽ 22...

Related Articles

Popular Categories