തിരുവനന്തപുരം: ക്ഷേത്രത്തിലെ ലാഭാരച്ചടങ്ങിനിടയിൽ ത്രാസിന്റെ കയർ പൊട്ടിവീണ് വി.മുരളീധരൻ എംഎൽഎയ്ക്ക് പരുക്കേറ്റു. വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിൽ ജൂലൈ 29 രാത്രിയാണ് സംഭവം. അപകടത്തിൽ വലതുകാലിന് ചതവു പറ്റിയ മുരളീധരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കാലിന് പൊട്ടലുകളൊന്നുമില്ലെന്നും നിസ്സാര ചതവ് മാത്രമാണുള്ളതെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ബുധനാഴ്ച രാത്രി എട്ടരയോടെ ക്ഷേത്രത്തിലെ പ്രധാന ദേവിക്കു മുന്നിൽ നടത്തിയ തുലാഭാരത്തിനിടെയാണ് ത്രാസിന്റെ കയർപൊട്ടിയത്. കപ്പപ്പഴം ഉപയോഗിച്ചുള്ള തുലാഭാരമാണ് അദ്ദേഹം നടത്തിയത്. ത്രാസ് താഴേക്കു പതിച്ച് അദ്ദേഹത്തിന്റെ വലതുകാലിൽ സാരമായ ചതവേൽക്കുകയായിരുന്നു. ചികിത്സയ്ക്കുശേഷം അദ്ദേഹം വീട്ടിലേക്കു മടങ്ങി.
SUMMARY: V Muraleedharan mla injured during thulabharam-ritual
SUMMARY: V Muraleedharan mla injured during thulabharam-ritual
















