തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. ആഘോഷവേളകളില്‍ കുഞ്ഞുങ്ങള്‍ വർണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞു. തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരില്‍ നടന്നത്. സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ പുതിയ സമയക്രമം നിലവില്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് പുതിയ മാറ്റവുമായി മന്ത്രി രംഗത്ത് വരുന്നത്. പുത്തൻ സമയ പ്രകാരം എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടി.
SUMMARY: V Sivankutty says uniforms will no longer be mandatory on festive days