ബെംഗളൂരു: പ്രശസ്ത യക്ഷഗാന കലാകാരന്‍ പാതാള വെങ്കിട്ടരമണ ഭട്ട് അന്തരിച്ചു, 92വയസായിരുന്നു. ഉപ്പിനങ്ങാടിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. യക്ഷഗാനയുടെ തെങ്കു, ബഡഗു ശൈലി അവതരിപ്പിച്ച് ഏറെ പ്രശസ്തി നേടിയ കലാകാരനാണ്. സ്ത്രീ കഥാപാത്രങ്ങളാണ് കൂടുതലും അരങ്ങിലെത്തിച്ചത്. 2024-ൽ കർണാടക രാജ്യോത്സവ പുരസ്കാരവും ഷേണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
SUMMARY: Veteran Yakshagana artist Patala Venkataramana Bhat passes away