വിജയ് ഒരു സിനിമയിൽ കൂടി അഭിനയിച്ചേക്കും; തീരുമാനം ജനനായകൻ ചോർന്നതോടെ നിർമാതാക്കളുടെ നഷ്ടം നികത്താൻ

ചെന്നൈ: 500 കോടി ചെലവിട്ടു നിർമിച്ച ജനനായകൻ തിയറ്ററിൽ എത്തുന്നതിനു മുമ്പേ ചോർന്നതോടെ നിർമാതാക്കളുടെ നഷ്ടം നികത്താൻ ഒരു ചിത്രത്തിൽ കൂടി അഭിനയിക്കുമെന്ന് സൂചന നൽകി വിജയ്. തിരഞ്ഞെടുപ്പിനു ശേഷം പുതിയ ചിത്രത്തിന്റെ ജോലി തുടങ്ങിയേക്കും. ജനനായകൻ നടന്റെ അവസാന ചിത്രമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.

അതേസമയം കന്യാകുമാരിയിൽ ആരാധകൻ പൂക്കൾ എറിഞ്ഞപ്പോൾ പേടിച്ചോടിയതിൽ നടനു സമൂഹമാധ്യമങ്ങളിൽ പരിഹാസം വ്യാപകമായി.ഞായറാഴ്ച ടി.വി.കെ (തമിഴക വെട്രി കഴകം) പ്രചാരണ പരിപാടിക്കിടെ സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെയാണ് ആരാധകൻ പൂക്കൾ എറിഞ്ഞത്. പൂക്കൾ എറിഞ്ഞത് ബോംബാണെന്ന് ഭയന്ന മട്ടിൽ വിജയ് ചാടിയിറങ്ങി സൈക്കിൾ ഉപേക്ഷിച്ച് പിന്നിലുള്ള വാഹനത്തിലേക്ക് ഓടുകയായിരുന്നു. പൂക്കൾ പോലും പേടിക്കുന്നയാൾ എങ്ങനെ നേതാവാകുമെന്ന ചോദ്യമാണ് പലരും ഉയർത്തിയത്.

ജനനായകൻ’ സിനിമ സമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തില്‍ ആറു പേർ കൂടി പിടിയിലായി. ചിത്രം നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചതിൽ ഉത്തരവാദികളാണെന്ന് സംശയിക്കുന്ന 21 പേരുടെ വിവരങ്ങൾ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്‌ഷൻസ് പൊലീസിന് നൽകിയിരുന്നുവെന്നാണ്. ആദ്യം ചിത്രത്തിലെ ചില ഭാഗങ്ങൾ മാത്രമാണ് പ്രചരിച്ചത്. തുടർന്ന് സിനിമ പൂർണമായി ഇന്റർനെറ്റിലെത്തി. ഉയർന്ന നിലവാരമുള്ള പകർപ്പ് മണിക്കൂറുകൾക്കുള്ളിൽ ഒട്ടേറെപ്പേർ ഡൗൺലോഡ് ചെയ്തു. ജനനായകൻ’ സിനിമ കേബിൾ ടി.വി വഴി പ്രദർശിപ്പിച്ച പ്രാദേശിക ചാനൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കരുമത്തംപട്ടി സോമനൂർ മെയിൻ റോഡ് റാം നഗറിൽ എസ്. പളനിസാമിയാണ് (44) അറസ്റ്റിലായത്.
SUMMARY: Vijay may act in one more film; decision to compensate for producers’ losses after Jananayakam leak

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട്: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച്‌ കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ...

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22...

മാസപ്പടി കേസില്‍ പിണറായി വിജയന് തിരിച്ചടി; അപ്പീലിന് ഹൈക്കോടതി അനുമതിയില്ല

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനും പി...

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു. എംഎല്‍എ ഓഫീസുമായി...

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ; കവച ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 108 ആരോഗ്യ കവച ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല...

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

Related Articles

Popular Categories