തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ജനുവരി 12നും വോട്ടെണ്ണല്‍ ദിനമായ ജനുവരി 13നും പ്രദേശത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിഴിഞ്ഞം വാർഡില്‍ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് (60) മരണപ്പെട്ടതിനെത്തുടർന്നാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ട് വന്ന് ജസ്റ്റിനെ ഇടിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിമൂവായിരത്തിലേറെ വോട്ടർമാരുള്ള വാർഡാണ് വിഴിഞ്ഞം. മൂന്ന് മുന്നണികളും കനത്ത പോരാട്ടമായിരിക്കും വിഴിഞ്ഞ് നടത്തുകയെന്നാണ് വിലയിരുത്തല്‍. 50 സീറ്റുകളുമായി കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് കേവല ഭൂരിപക്ഷമുറപ്പിക്കാൻ വിഴിഞ്ഞം വേണം. മുൻ വർഷത്തെ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. എല്‍ഡിഎഫിനും സിറ്റിംഗ് സീറ്റ് നിലനിർത്താൻ വിഴിഞ്ഞം വാർഡ് തിരികെപിടിച്ചാലേ മതിയാവൂ.
SUMMARY: Vizhinjam elections: Complete liquor ban imposed














