കോഴിക്കോട്: കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര സംവിധായകനുമായ വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വി എം വിനുവിന് സ്ഥാനാര്‍ഥിയാകാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
സെലിബ്രിറ്റി ആയതിനാല്‍ മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലെ എന്നും ഹൈക്കോടതി വിഎം വിനുവിനോട് ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതും, അതിന്മേല്‍ എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ മാധ്യമങ്ങളിലൂടെയും മറ്റും അറിയിക്കുകയും ചെയ്തത് അറിഞ്ഞില്ലേ?. സെലിബ്രിറ്റി പത്രം വായിക്കാറില്ലേ എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.
അതേ സമയം വി എം വിനുവിന് 2020-ലും വോട്ടില്ലെന്ന് കണ്ടെത്തി. മലാപ്പറമ്പ് ഡിവിഷനിലെ വോട്ടര്‍ പട്ടികയിലാണ് വിനുവിന്റെ പേര് ഇല്ലാതിരുന്നത്. താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും കോര്‍പ്പറേഷന്‍ പട്ടിക അട്ടിമറിച്ചുവെന്നുമാണ് വിനുവിന്റെ പ്രതികരണം.
SUMMARY: VM Vinu’s plea to be included in voter list rejected; HC says special order cannot be given as he is a celebrity













