മോസ്കോ: പുടിനുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ച വൈകിയതിൽ പ്രതിഷേധവുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. തുർക്ക്മെനിസ്ഥാന്റെ സ്ഥിരം നിഷ്പക്ഷതയുടെ 30-ാം വാർഷികം പ്രമാണിച്ച് വെള്ളിയാഴ്ച നടന്ന അന്താരാഷ്ട്ര ഫോറത്തിലാണ് പാക് പ്രധാനമന്ത്രിയുടെ വിചിത്ര പെരുമാറ്റം.
പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഷെഹ്ബാസ് ഷെരീഫിനെ പുറത്താക്കേണ്ടിവന്നു. ഏതാണ്ട് 40 മിനിറ്റോളം കാത്തിരിക്കേണ്ടി വന്നിട്ടും പുടിനെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ കാത്തിരുന്ന് ക്ഷമനശിച്ച പാക് പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിന്റെ മുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എന്നാൽ 10 മിനിറ്റിനുള്ളിൽ ഇയാളെ പുറത്താക്കുകയായിരുന്നു.
തുർക്ക്‌മെനിസ്താനിൽ നടന്ന അന്താരാഷ്ട്ര ഔദ്യോഗിക ഫോറത്തിനിടെ പുതിനും തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനും തമ്മിൽ നടന്നുകൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്കിടയിലേയ്ക്ക് ഷെഹ്ബാസ് ഷെരീഫ് തള്ളിക്കയറുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തി. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ നേതാക്കൾ തയാറായില്ല.
Pakistan’s PM Shehbaz Sharif waited 40 minutes today for a meeting with Putin.
In the end, the prime minister got tired of waiting and unexpectedly walked into the room where, as it turned out, Putin was already holding talks with President Erdoğan.
Five minutes later, Sharif… pic.twitter.com/9ykdE3YW3R
— Anton Gerashchenko (@Gerashchenko_en) December 12, 2025
40 മിനിറ്റ് കാത്തിരിപ്പിന് ശേഷം, ഡെലിവറി ബോയ് പോലും സ്ഥലംവിടും. എന്നാൽ, ഷെരീഫ് പോയില്ല’ എന്ന് ഒരാൾ കുറിച്ചു. ‘ട്രാഫിക് സിഗ്‌നലിലെ ഭിക്ഷക്കാരനെ അവഗണിക്കുംപോലെ പുതിൻ പാകിസ്താൻ പ്രധാനമന്ത്രിയെ അവഗണിച്ചു’രണ്ട് രാജ്യങ്ങളിലെ നേതാക്കൾ തമ്മിൽ ചർച്ച നടത്തുമ്പോൾ ആ മുറിയിലേക്ക് ഇടിച്ചുകയറുക വഴി ഷെഹ്ബാസ് ഷെരീഫ് നയതന്ത്ര മര്യാദകൾ കാറ്റിൽ പറത്തി എന്നാണ് പലരും വിമർശിക്കുന്നത്.
SUMMARY: Waiting for the answer; Pakistani Prime Minister storms into Putin’s discussion, security forces escort him out














