തൃശ്ശൂര്‍: കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികൻ മരിച്ചു. തെക്കൂടന്‍ സുബ്രന്‍ ( 75) ആണ് മരിച്ചത്. രാവിലെ ചായ്പന്‍ കുഴി ജംങ്ഷനിലേക്ക് ചായ കുടിക്കാന്‍ പോകുന്നതിനിടെ ആറ് മണിയോടെയാണ് സംഭവം. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടമാണ് ആക്രമിച്ചത്.
ഏറെ നാളായി പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യമാണ്. ഗുരുതരമായി പരുക്കേറ്റ് വഴിയരികില്‍ കിടന്ന സുബ്രനെ ചായ്പ്പന്‍കുഴി ഫോറസ്റ്റ് സ്റ്റേഷന്റെ വാഹനത്തില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സുബ്രന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
SUMMARY: Wild elephant attack in Thrissur; Elderly man dies














