പാലക്കാട്: പാലക്കാട് ഇടിമിന്നലേറ്റ് യുവതിക്ക് പരുക്ക്. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്ത് ഞാലില്‍ അശ്വതിക്കാണ് ഇടിമിന്നലേറ്റത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെ പുസ്തകം എടുക്കാൻ മുറിക്കകത്തേക്ക് കടക്കുന്നതിനിടെയായിരുന്നു മിന്നലേറ്റത്. സംഭവത്തില്‍ അശ്വതിയുടെ കൈയ്ക്കാണ് പൊള്ളലേറ്റത്.
അല്‍പസമയം ചലനശേഷി നഷ്ടമായ ഇവരെ ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ കുട്ടികള്‍ അടക്കമുള്ള കുടുംബാഗങ്ങള്‍ ഇടിമിന്നലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.
SUMMARY: Woman injured after being struck by lightning in Palakkad