ബെംഗളൂരു: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ബാഗൽകോട്ട് ഹുങ്കുണ്ട്-മുദ്ദേബിഹാൾ സംസ്ഥാന പാതയിൽ വ്യാഴാഴ്ച പുലർച്ചെയാണ് അപകടം. ധനൂർ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന ട്രക്കും കാറുമാണ് കൂട്ടിയിടിച്ചത്. ലക്ഷ്മൺ വഡ്ഡാർ (50), ബൈലപ്പ ബിരാദാർ (40), രാമണ്ണ നായ്ക്കമാക്കൽ (55), കാർ ഡ്രൈവർ റഫീഖ് മുല്ല (23) എന്നിവരാണ് മരിച്ചത്.
ഹുലിഗെമ്മ ക്ഷേത്ര ദർശനം കഴിഞ്ഞ് വിജയപുര ജില്ലയിലെ ബിദരകുമ്പി ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയാണ് കാറിലുണ്ടായിരുന്നവർ അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഹുങ്കുണ്ടിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഹുങ്കുണ്ട് പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Four dead as car, truck collide head-on near Hungund village