തൃശൂരില്‍ വള്ളം മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരുക്കേറ്റു

തൃശൂരില്‍ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു. കയ്പമംഗലത്താണ് വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റത്. മത്സ്യബന്ധനത്തിനിടയില്‍ കൂരിക്കുഴി കമ്പനിക്കടവില്‍ വച്ചാണ് വള്ളം മറിഞ്ഞത്.

ശക്തമായ തിരമാല ഉണ്ടായതിനാല്‍ ഇതായിരിക്കാം വള്ളം മറിയാൻ കാരണമായത് എന്നാണ് നിഗമനം. രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ കൂരിക്കുഴി സ്വദേശികളായ സുരേഷ്, വിപിൻ, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

TAGS : THRISSUR | BOAT
SUMMARY : Boat accident in Thrissur; Three people were injured

LEAVE A REPLY

Please enter your comment!
Please enter your name here