നിരവധി ലൊക്കേഷനുകളിൽ വെച്ച് പീഡിപ്പിച്ചു; ഡാൻസ് കൊറിയോഗ്രാഫർക്കെതിരെ പരാതിയുമായി യുവതി

ഡാൻസ് കൊറിയോഗ്രാഫർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി രംഗത്ത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളില്‍ ഡാൻസ് കോറിയോഗ്രാഫറായ ഷെയ്ഖ് ജാനി ബാഷയ്ക്കെതിരെയാണ് (ജാനി മാസ്റ്റർ) 21 കാരി റായ്‌ദുർഗ് പോലീസിൽ പരാതി നൽകിയത്. പല ലൊക്കേഷനുകളിലും വെച്ച് പലതവണ ലൈംഗികാതിക്രമം നടത്തിയെന്നും പീഡിപ്പിച്ചെന്നുമാണ് പരാതി.

സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിലുള്ളത്. യുവതിയുടെ നസ്രിങ്കിയിലുള്ള വീട്ടിൽ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. റായ്‌ദുർഗ് പോലീസ് എഫ്ഐആർ രേഖപ്പെടുത്തി.

അതേസമയം കേസിന്റെ തുടരന്വേഷണത്തിനായി റായ്‌ദുർഗ് പോലീസ് കേസ് നസ്രിങ്കി പോലീസിന് കൈമാറി. മുൻപും ജാനി മാസ്റ്ററിന് എതിരെ പോലീസിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. 2024 ജൂണിൽ ജാനി മാസ്റ്റർ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തെന്നാരോപിച്ച് നർത്തകനായ സതീഷ് പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റർ തന്നെ രംഗത്തെത്തിയിരുന്നു.

TAGS: RAPE | BOOKED
SUMMARY: Film Choreographer Jani Master Accused Of Sexual Assault

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കിയില്ലെങ്കിൽ 1 ലക്ഷം രൂപ വരെ പിഴ; ഓഗസ്റ്റ് 15 വരെ സമയം

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ മാലിന്യക്കൂമ്പാരങ്ങളായി മാറുന്നത് തടയാൻ ഗ്രേറ്റർ ബെംഗളൂരു...

പാക് അധീന കശ്മീരിൽ പാകിസ്ഥാന്റെ നരവേട്ട; പ്രതിഷേധക്കാർക്കെതിരെ വെടിവെപ്പ്, 20 പേർ കൊല്ലപ്പെട്ടു

മുസാഫറാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ,പാക് അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക്...

കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറി; 42-കാരൻ അറസ്റ്റിൽ

ബെംഗളൂരു: കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പ്രതി...

കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികളായി എം ബി ഗോപിദാസ് (പ്രസിഡന്റ്),...

ഭാര്യയെ ജീവനോടെ കെട്ടിത്തൂക്കി; ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ മാതാപിതാക്കളെ കാണിച്ച് യുവാവിന്റെ ക്രൂരത

ബെംഗളൂരു: അവിഹിത ബന്ധം സംശയിച്ച് 23 വയസ്സുകാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി....

മൗവ്വഞ്ചേരി മഹൽ സംഗമം ഒക്ടോബർ മൂന്നിന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൗവ്വഞ്ചേരി മഹൽ...

ഓണാവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക്...

എം.ആര്‍ അജിത്കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

കൊച്ചി: രക്ഷാപ്രവർത്തന അട്ടിമറി കേസില്‍ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിന് വീണ്ടും...

Related Articles

Popular Categories