ബെംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പുരുഷന് സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ലെന്ന് കര്‍ണാടക ഹൈക്കോടതി. നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും ശാരീരികമായി ആക്രമിച്ചെന്നുമുള്ള പോലീസുകാരനെതിരെയുള്ള യുവതിയുടെ പരാതി പരിഗണിക്കുകയായിരുന്നു കോടതി.
രാത്രിയില്‍ ആക്രമിച്ചതിന് ശേഷം പിറ്റേന്ന് ഇയാള്‍ തന്നെ അടുത്തുള്ള ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു. ഗുരുതര പരുക്കുകള്‍ പറ്റിയ സ്ത്രീ ആശുപത്രിയില്‍ ചികിത്സ തേടി. കൊലപാതക ശ്രമം, ബലാത്സംഗം, ആക്രമണം, അന്യായമായി തടങ്കലില്‍ വെക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ യുവതി പരാതി നൽകിയത്.
അതേസമയം ഇരുവരും തമ്മില്‍ ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്നും അതുകൊണ്ട് കേസ് തള്ളണമെന്നും പോലീസുകാരൻ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിയും ഇരയും തമ്മിലുള്ള ലൈംഗിക ബന്ധത്തില്‍ സമ്മതത്തോടെയുള്ള പ്രവൃത്തികള്‍ ഒരിക്കലും സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
TAGS: KARNATAKA | HIGH COURT
SUMMARY: Consent in sex doesn’t termed to attack anyone, says High Court