കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

ബെംഗളൂരു: കർണാടകയിൽ കാർ ബസുമായി കൂട്ടിയിടിച്ച് മൂന്ന് മരണം. ഹുബ്ബള്ളിയിലാണ് അപകടം നടന്നത്. ആന്ധ്രാ പ്രദേശ് രജിസ്ട്രേഷൻ നമ്പറിലുള്ള കാർ ആണ് അപകടത്തിൽ പെട്ടത്. മരിച്ച മൂന്ന് പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂവരും സഞ്ചരിച്ച കാർ മുമ്പിലുണ്ടായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

സംഭവത്തിൽ കാർ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രയിലേക്ക് പോകുന്നതിനിടെ അഞ്ചത്ഗെരി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകട കാരണമറിയാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

The post കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് മൂന്ന് മരണം appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here