ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 5 ലക്ഷം തട്ടി; നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍

ചെന്നൈ: ഷോര്‍ട്ട് ഫിലിം നിര്‍മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിനെ കബളിപ്പിച്ച കേസില്‍ നടി വര്‍ഷിണി അറസ്റ്റില്‍. ടിവി റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ നടി യുവാവില്‍ നിന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വർഷിണിയുടെ വാഗ്ദാനത്തില്‍ വിശ്വസിച്ച പരാതിക്കാരൻ 5 ലക്ഷം രൂപ നടിക്ക് നല്‍കിയതായും എന്നാല്‍ പിന്നീട് പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു.

മാത്രമല്ല 50,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും ബലമായി താരം യുവാവില്‍ നിന്നും തട്ടിയെടുത്തെന്നും പോലീസ് കണ്ടെത്തി. വഞ്ചന, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വർഷിണിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെന്നൈ പോലീസാണ് നടിയെയും കൂട്ടാളികളെയും നാടകീയമായി പിടികൂടിയത്. നടിക്ക് പണം കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും ഷോര്‍ട്ട് ഫിലിമുമായി ബന്ധപ്പെട്ട ജോലിയൊന്നും ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് പണം തിരികെ ചോദിച്ചത്.

തുടർന്ന് പണം തിരികെ നല്‍കാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തിയ നടി, ഇയാളെ ഭീഷണിപ്പെടുത്തുകയും ഇയാളുടെ പക്കല്‍ നിന്നും 50,000 രൂപയും രണ്ട് വിലകൂടിയ മൊബൈല്‍ ഫോണുകളും ബലമായി പിടിച്ചെടുക്കുകയുമായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കി പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

SUMMARY: Actress Varshini Venkat arrested for swindling ₹5 lakh from a young man by promising to produce a short film

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമലയിലെ സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോർഡ്. 55.72 പവൻ...

എഐകെഎംസിസിയുടേത് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനം: യു.ടി. ഖാദർ

ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹുമാനിറ്റി...

ഡൊംളൂർ മലയാളി അസോസിയേഷൻ ഓണാഘോഷം 27ന്

ബെംഗളൂരു: ഡൊംളൂർ മലയാളി അസോസിയേഷൻ ഓണാഘോഷം 27ന് രാവിലെ 9 മുതല്‍...

കാടുഗോഡി കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗലൂരു: കാടുഗോഡി കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം വിആർഎസ് ലേഔട്ടിലെ ഗുരുകുൽ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഓരോ ദിവസവും കൂടുകയും കുറയുകയുമെന്ന...

എറണാകുളം യാര്‍ഡില്‍ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകള്‍ കോട്ടയം വഴി വഴിതിരിച്ചുവിടും

കൊച്ചി: എറണാകുളം യാർഡില്‍ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതിന്റെ ഭാഗമായി ആലപ്പുഴ...

ന്യൂനമർദ്ദം ശക്തമാകുന്നു; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്കും കാറ്റിനും സാധ്യത. മലപ്പുറം, കോഴിക്കോട്,...

ഓടുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക്...

Related Articles

Popular Categories