മലപ്പുറം: തിരുവാലി കുളക്കാട്ടിരിയിൽ ഫാൻ തീപിടിച്ച് വീണ് അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് പൊള്ളലേറ്റു മരിച്ചു. ഫാമിൽ ജോലിക്കാരായ എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്.
വൈകീട്ട് 4.15ഓടെ താമസ സ്ഥലത്ത് കട്ടിലിൽ കുട്ടി ഉറങ്ങികിടക്കവെ ഷോർട്ട് സർക്യൂട്ട് മൂലം വാൾഫാൻ തീപിടിച്ച് ബെഡിലേക്ക് ഉരുകി വീഴുകയായിരുന്നു. കിടക്കക്കും കുഞ്ഞ് കിടന്ന ബേബിബെഡിനും തീപിടിച്ചു പൊള്ളലേറ്റതിനെ തുടര്‍ന്ന് കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ കുടുംബം ഒന്നിച്ച് ജോലി ചെയ്തുവരികയാണ്. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.















