നഗോയ: ഏഷ്യൻ ഗെയിംസ് വുഷുവില്‍ ഇന്ത്യയുടെ അഭിമാനമുയർത്തി റോഷിബിന ദേവി വെള്ളി മെഡല്‍ നേടി. വനിതകളുടെ 60 കിലോഗ്രാം സാൻഡ വിഭാഗത്തിന്റെ ഫൈനലില്‍ ചൈനയുടെ ഴാങ് ഷിയാവോയുവിനോട് പോരാടിയാണ് 25-കാരിയായ റോഷിബിന വെള്ളി കരസ്ഥമാക്കിയത് (0-2). സെമി ഫൈനലില്‍ 2023 ലോക ചാമ്പ്യനായ വിയറ്റ്‌നാമിന്റെ എങ്കുയെൻ തി തു തുയിയെ വീഴ്ത്തിയായിരുന്നു റോഷിബിനയുടെ ഫൈനല്‍ പ്രവേശം.
ഏഷ്യൻ ഗെയിംസില്‍ റോഷിബിനയുടെ തുടർച്ചയായ മൂന്നാം മെഡല്‍ നേട്ടമാണിത്. 2018-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസില്‍ വെങ്കലവും 2023-ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസില്‍ വെള്ളിയും താരം നേടിയിരുന്നു. സെലക്ഷൻ ട്രയല്‍സുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ശേഷമാണ് റോഷിബിനയുടെ ഈ തിളക്കമാർന്ന വിജയം.
ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് വുഷുവില്‍ ഇന്ത്യയുടെ ഏക മെഡല്‍ നേട്ടമാണിത്. മറ്റ് ഇന്ത്യൻ സാൻഡ അത്ലറ്റുകളായ ആര്യൻ ക്വാർട്ടർ ഫൈനലിലും അപർണ്ണ റൗണ്ട് ഓഫ് 16-ലും വിക്രാന്ത് ബാലിയാൻ ആദ്യ റൗണ്ടിലും പുറത്തായി. തൗലു വിഭാഗത്തിലും ഇന്ത്യൻ താരങ്ങള്‍ക്ക് മെഡല്‍ പട്ടികയിലേക്ക് മുന്നേറാൻ സാധിച്ചില്ല.
SUMMARY: Asian Games: India’s Roshibina Devi wins silver in Wushu















