കർണാടകയിൽ കോൺഗ്രസിന് 17 സീറ്റുകൾ വരെ ലഭിക്കുമെന്ന് സർവേ

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് 15 നും 17 നും ഇടയിൽ സീറ്റ് നേടുമെന്ന് ലോക്പോൾ സർവേ. ഓരോ മണ്ഡലത്തിലേയും 1350 വോട്ടർമാരെ പങ്കെടുപ്പിച്ചാണ് ലോക്പോൾ സർവേ ഫലം തയ്യാറാക്കിയത്. എൻ.ഡി.എ. സഖ്യം 11 നും 13 നും ഇടയിൽ സീറ്റു നേടുമെന്നും പ്രവചിക്കുന്നു. സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ കോൺഗ്രസിന് ഗുണകരമാകുമെന്നും ബിജെപിയിലെ തമ്മിലടി പാർട്ടിയുടെ വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്നും സർവേ പറയുന്നു. 2023 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം കൃത്യതയോടെയാണ് ലോക്പോൾ പ്രവചിച്ചത്.

The post കർണാടകയിൽ കോൺഗ്രസിന് 17 സീറ്റുകൾ വരെ ലഭിക്കുമെന്ന് സർവേ appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here