ഡൽഹിയിൽ താജ് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സരിതാ വിഹാറില്‍ ട്രെയിനില്‍ തീപിടുത്തം. തുഗ്ലക്കാബാദ്-ഓഖ്‌ല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 12280 താജ് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സരിതാ വിഹാറില്‍ തിങ്കളാഴ്ച വൈകീട്ട് 4.24 നായിരുന്നു സംഭവം. നാല് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ ട്രെയിൻ നിർത്തുകയായിരുന്നു.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അഞ്ച് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമില്ലെന്ന് റെയിൽവേ ഡി.സി.പി കെ.പി.എസ് മൽഹോത്ര സ്ഥിരീകരിച്ചു. യാത്രക്കാർ മറ്റ് കോച്ചുകളിലേക്ക് മാറുകയും ട്രെയിനിൽ നിന്ന് ഇറങ്ങുകയും ചെയ്തിട്ടുണ്ട്. ചെയർ കാറുള്ള ജനറൽ കോച്ചുകളിലാണ് തീപിടിത്തമുണ്ടായതെന്ന് ഡൽഹി പോലീസ് പറഞ്ഞു.
<br>
TAGS : ACCIDENT, FIRE BREAKS OUTS, DELHI, RAILWAY
KEYWORDS : Taj Express train catches fire in Delhi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസില്‍ അലഹബാദ് ഹൈക്കോടതി നടപടികള്‍‌ സുപ്രീംകോടതി സ്റ്റേ ചെയ്തു

അലഹബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ രാഹുല്‍ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം. അന്വേഷണ...

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു

ഡല്‍ഹി: ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ച ഷെഹ്സാദ് പൂനവാല,...

മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

കോഴിക്കോട്: വെള്ളിപറമ്പില്‍ മകന്റെ മര്‍ദനമേറ്റ് 66കാരനായ പിതാവ് മരിച്ചു. മക്കിനിയാട്ട് ശശിധരനാണ്...

തന്‍റെ അഭിപ്രായങ്ങള്‍ കേള്‍ക്കാൻ ബിജെപി നേതൃത്വം തയ്യാറായില്ല; വെളിപ്പെടുത്തലുമായി നടൻ ദേവൻ

തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന്...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. പവന് 400 രൂപ ഉയർന്നതോടെ...

ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂര്‍ സര്‍വകലാശാലയുടെ വിലക്ക്

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസില്‍ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴ് ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഏഴാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി....

കർണാടകയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ); വിവരശേഖരണം ഇന്ന് അവസാനിക്കും

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) നടപടിയിൽ വീടുതോറുമുള്ള...

Related Articles

Popular Categories