ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ 2027 പകുതിയോടെ; പരീക്ഷണ ഓട്ടം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഐ.ടി ഇടനാഴിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈനിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുന്നു. കെ.ആർ. പുരത്തുനിന്ന് ദൊഡ്ഡനേക്കുണ്ടി വരെയുള്ള ആദ്യ നാല് സ്റ്റേഷനുകളിലാണ് നിലവിൽ പരീക്ഷണയോട്ടം നടത്തുന്നത്. അടുത്ത മാസം നാല് സ്റ്റേഷനുകളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കുമെന്ന് ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു.

ചൊവ്വാഴ്ച ദൊഡ്ഡനേക്കുണ്ടി മെട്രോ സ്റ്റേഷൻ സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കെ.ആർ. പുരം–സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള 19 കിലോമീറ്റർ പാതയിൽ 13 സ്റ്റേഷനുകളാണുള്ളത്. ഔട്ടർ റിങ് റോഡിലെ പ്രധാന ഐ.ടി പാർക്കുകളെയും തൊഴിൽമേഖലകളെയും ബന്ധിപ്പിക്കുന്ന ഈ പാത പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ 2027 മധ്യമാണ് ലക്ഷ്യമിടുന്നത്.

എന്നാൽ യാത്രക്കാർക്കായി സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്. ഈ ജോലികൾ 2027 ജനുവരിയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. ഫെബ്രുവരിക്കുശേഷം സുരക്ഷാ പരിശോധനകളും സർട്ടിഫിക്കേഷൻ നടപടികളും ആരംഭിക്കും. റെയിൽവേ ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ , മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ എന്നിവയുടെ പരിശോധനകളും അനുമതികളും ലഭിച്ചശേഷമേ യാത്രക്കാർക്കുള്ള സർവീസ് ആരംഭിക്കാനാകൂ.

ബ്ലൂ ലൈൻ പൂർണമായി പ്രവർത്തനസജ്ജമാകുമ്പോൾ സെൻട്രൽ സിൽക്ക് ബോർഡിൽനിന്ന് കെ.ആർ. പുരം, ഹെബ്ബാൾ വഴി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ മെട്രോ യാത്ര സാധ്യമാകും. ആകെ 58.2 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. ഇതിൽ കെ.ആർ. പുരം–വിമാനത്താവളം ഭാഗം ഉൾപ്പെടുന്ന രണ്ടാംഘട്ടം ബി നിർമാണവും വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
SUMMARY: Bengaluru Metro Blue Line expected by mid-2027; trial runs have begun.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണ സംവിധാനങ്ങളുടെ നവീകരണവും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ...

റാസൽഖൈമ വാഹനാപകടം; മരിച്ചവരിൽ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരില്‍ മലയാളികളും. തലശ്ശേരി സ്വദേശി സങ്കീര്‍ത്തന...

ബെംഗളൂരു മെട്രോയിൽ വീണ്ടും ജീവൻ രക്ഷാ ദൗത്യം; 70 മിനിറ്റിൽ ഹൃദയം ലക്ഷ്യസ്ഥാനത്ത്

ബെംഗളൂരു: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ദാതാവിന്റെ ഹൃദയം എത്തിക്കാൻ ബെംഗളൂരു നമ്മ മെട്രോ...

കബ്ബൺ പാർക്കിൽ ‘ഹൂഗള ഹബ്ബ 2026’ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയുടെ ഹൃദയഭാഗമായ കബ്ബൺ പാർക്കിനെ വർണ്ണവസന്തത്തിലാഴ്ത്തി വാർഷിക പുഷ്പമേളയായ 'ഹൂഗള...

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; എട്ട് വയസ്സുകാരിയടക്കം രണ്ടുപേർ മരിച്ചു, നാല് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട്...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണ സംവിധാനങ്ങളുടെ നവീകരണവും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ...

റാസൽഖൈമ വാഹനാപകടം; മരിച്ചവരിൽ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരില്‍ മലയാളികളും. തലശ്ശേരി സ്വദേശി സങ്കീര്‍ത്തന...

ബെംഗളൂരു മെട്രോയിൽ വീണ്ടും ജീവൻ രക്ഷാ ദൗത്യം; 70 മിനിറ്റിൽ ഹൃദയം ലക്ഷ്യസ്ഥാനത്ത്

ബെംഗളൂരു: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ദാതാവിന്റെ ഹൃദയം എത്തിക്കാൻ ബെംഗളൂരു നമ്മ മെട്രോ...

കബ്ബൺ പാർക്കിൽ ‘ഹൂഗള ഹബ്ബ 2026’ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയുടെ ഹൃദയഭാഗമായ കബ്ബൺ പാർക്കിനെ വർണ്ണവസന്തത്തിലാഴ്ത്തി വാർഷിക പുഷ്പമേളയായ 'ഹൂഗള...

കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ആദരം

ബെംഗളൂരു: കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് കേരളത്തിൽ...

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ്...

ആന്റണി പോത്താലിന് എ.വി. തോമസ് മാനവസേവാ പുരസ്കാരം

ബെംഗളൂരു: മികച്ച സാമൂഹിക സേവനത്തിനായി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഏർപ്പെടുത്തിയ...

Related Articles

Popular Categories