പ്രതിശ്രുത വരനെ കാണാതായ സംഭവം; കോയമ്പത്തൂരിലെന്ന് സൂചന

മലപ്പുറം: മലപ്പുറം പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കോയമ്പത്തൂരുണ്ടെന്ന് സൂചന. യുവാവ് പാലാക്കാട് കെഎസ്‌ആർടിസി ബസ് സ്റ്റാൻ‍ഡില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സെപ്റ്റംബർ 4നാണ് വിഷ്ണുജിത്ത് വിവാഹാവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാൻ പാലക്കാട് പോയത്.

അതേസമയം കഞ്ചിക്കോട്ട് ഭാഗത്താണ് ടവർ ലൊക്കേഷൻ അവസാനമായി രേഖപ്പെടുത്തിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കസബ വാളയാർ പോലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ മലപ്പുറം ജില്ലാ സൂപ്രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. രണ്ട് സംഘങ്ങളായിട്ടാണ് പോലീസ് പരിശോധന നടത്തുന്നത്.

വിഷ്ണുജിത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. വിഷ്ണുജിത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. മലപ്പുറം മങ്കട പള്ളിപ്പുറം കുറന്തല വീട്ടില്‍ ശശീന്ദ്രന്റെ മകൻ വിഷ്ണുജിത്തിനെയാണ് (30) 4 ദിവസം മുമ്പ് കാണാതായത്.

മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഇന്നലെ വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളാണ്. ബുധനാഴ്ച രാവിലെയാണു വിഷ്ണുജിത്ത് വീട്ടില്‍നിന്നു പോയത്. വിവാഹത്തിനായി കുറച്ച് പണം സംഘടിപ്പിക്കാൻ പാലക്കാട് പോയതാണെന്ന് വീട്ടില്‍ വിളിച്ചറിയിച്ചു. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് യുവാവ്.

പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടില്‍ തങ്ങിയ ശേഷം പിറ്റേന്ന് മടങ്ങിയെത്താമെന്ന് രാത്രി എട്ടരയോടെ അമ്മയെ വിളിച്ച്‌ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മറ്റ് വിവരങ്ങള്‍ ഉണ്ടായില്ല. തിരിച്ച്‌ വിളിച്ചപ്പോള്‍ പരിധിക്ക് പുറത്ത്. തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് പോലീസില്‍ പരാതി നല്‍കിയത്.

TAGS : MALAPPURAM | MISSING CASE
SUMMARY : Missing fiance incident; Hinted to be in Coimbatore

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തിയ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍...

ഓണത്തിന് 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയ്ല്‍വേ

തിരുവനന്തപുരം: ഓണക്കാലത്തെ കടുത്ത യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ദക്ഷിണ റെയില്‍വേയും മറ്റ് പ്രധാന...

അമേരിക്കയില്‍ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷണ വിദ്യാര്‍ഥി മരിച്ച നിലയില്‍

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യന്‍ വംശജനായ ഗവേഷക വിദ്യാര്‍ഥിയെ...

കണ്ണൂരിലെ യുവതിയുടെ മരണം: ഭര്‍ത്താവ് ആസിഫിനായി ലുക്കൗട്ട് നോട്ടീസ്

കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവില്‍ ഇരുപതുകാരിയായ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ്...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില തുടർച്ചയായ നാലാം ദിവസവും കുതിച്ചുയർന്ന് ഒന്നര മാസത്തിനിടയിലെ...

നീണ്ടകര വള്ളം അപകടം ഗൗതമിനെ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം; തെരച്ചില്‍ നടത്താൻ വിദഗ്ധസംഘം

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ പുത്തൻതുറ സ്വദേശി...

വോളിബോൾ സർവ് ചെയ്യുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: വോളിബോൾ കളിക്കുന്നതിനിടയിൽ പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. മംഗളൂരു...

‘പോലീസിനെ ആക്രമിച്ചു, കടിച്ചു പരുക്കേല്‍പ്പിച്ചു’; ഇല്‍തിജ മുഫ്തിക്കെതിരെ കേസ്

ശ്രീനഗർ: ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിയ്‌ക്കെതിരെ...

Related Articles

Popular Categories