ടൂറിസ്റ്റ് ബസ്സുകൾക്ക് നിറം മാറാം; വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

കൊച്ചി: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളനിറം നിര്‍ബന്ധമാക്കിയ മുന്‍ ഉത്തരവ് പിന്‍വലിച്ചു. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി ഇതിന് അംഗീകാരം നല്‍കി. ഇതോടെ ബസ് ഉടമകള്‍ക്ക് വാഹനങ്ങള്‍ക്ക് ഇഷ്ടമുള്ള നിറം നല്‍കാന്‍ സാധിക്കും. 2022ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. എന്നാല്‍, ഈ നിയന്ത്രണത്തോടെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഉടമകള്‍ പരാതിപ്പെട്ടിരുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് ബസുകള്‍ക്ക് ഇത്തരം നിയന്ത്രണമില്ലാത്തത് കേരളത്തിലെ വാഹനങ്ങള്‍ക്ക് ഓട്ടം ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. ആയിരക്കണക്കിന് തൊഴിലാളികളെയും ഇത് ബാധിച്ചു. ഈ സാഹചര്യത്തില്‍ ഉടമകളുടെ നിവേദനങ്ങള്‍ പരിഗണിച്ചാണ് നിറംമാറ്റം പുനഃപരിശോധിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

പുതിയ തീരുമാനപ്രകാരം നിറം മാറ്റാന്‍ അനുവാദമുണ്ടെങ്കിലും, ബസിന്റെ ബോഡിയില്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വലിയ ചിത്രങ്ങളോ ഗ്രാഫിക്‌സുകളോ എഴുത്തുകളോ പരസ്യങ്ങളോ പതിപ്പിക്കാന്‍ പാടില്ലെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി എല്‍ഇഡി ലൈറ്റുകള്‍, സ്ട്രിപ്പ് ലൈറ്റുകള്‍, ഹാലൊജന്‍ ലാമ്പുകള്‍ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല.
SUMMARY:Tourist buses can change color; The decision to force white color was withdrawn

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ 22ന്

തി​രു​വ​ന​ന്ത​പു​രം: രാജ്യത്തെ പോ​ളി​യോ വി​മു​ക്ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ...

ബെംഗളൂരുവിന് സമീപം 1,000 ഏക്കറിൽ സ്റ്റാർട്ടപ്പ് പാർക്ക് സ്ഥാപിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിന് സമീപം 1,000 ഏക്കർ വിസ്തൃതിയിൽ സ്റ്റാർട്ടപ്പ് പാർക്ക് സ്ഥാപിക്കാൻ...

ആക്രിക്കച്ചവടക്കാരന്റെ കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ; സാമ്പത്തിക തർക്കമെന്ന് പോലീസ്

ബെംഗളൂരു: ബാഗളൂരുവിലെ മഞ്ചപ്പനഹള്ളിയിൽ കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ ആക്രിക്കച്ചവടക്കാരൻ...

ജൂബിലി സ്കൂൾ പ്രൈമറി വിഭാഗം വാർഷികം

ബെംഗളൂരു: ജൂബിലി സ്കൂൾ പ്രൈമറി വിഭാഗ വാർഷികം സ്കൂൾ പൂർവ്വ വിദ്യാർഥി...

നെടുമുടി വേണുവും പി.ബാലചന്ദ്രനും അവസാനമായി ഒന്നിച്ച സിനിമ; ഡോ. ബിജുവിന്റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’ നാളെ മുതൽ തിയേറ്ററുകളിൽ

കൊച്ചി: മലയാള സിനിമയ്ക്ക് നികത്താനാവാത്ത ശൂന്യത സമ്മാനിച്ചു കടന്നുപോയ നെടുമുടി വേണുവും...

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ സ്വകാര്യ, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍...

Related Articles

Popular Categories