ബിജെപി ഓഫീസിലേക്കുള്ള ആം ആദ്മി മാർച്ച് പോലീസ് തടഞ്ഞു; എഎപിക്കുള്ളിൽ ബിജെപി ‘ഓപ്പറേഷൻ ചൂൽ’ നടപ്പാക്കുകയാണെന്ന് കെജ്രിവാള്‍

ന്യൂഡൽഹി: ബിജെപി ഓഫീസിലേക്കുള്ള ആംആദ് മി പാർട്ടിയുടെ മാർച്ച് പോലീസ് തടഞ്ഞു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ് മി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. പിരിഞ്ഞുപോകണമെന്ന് പോലീസ് പ്രവർത്തകരോട് പറഞ്ഞെങ്കിലും അവർ അവിടെത്തന്നെ നിലയുറപ്പിച്ചു. പാർട്ടിയെ ഇല്ലാതാക്കാനാണ് ബിജെപിയും മോദിയും ശ്രമിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

പോലീസ് ബാരിക്കേഡിന് മുന്നിൽ മാർച്ച് നയിക്കുന്നത് കെജ്‌രിവാളാണ്. എഎപിയ്ക്കുള്ളിൽ ഒരു ‘ഓപ്പറേഷൻ ചൂൽ’ നടപ്പാക്കുകയാണ് ബിജെപിയെന്നും പാർട്ടിയുടെ വളർച്ച മോദിയെ ഭയപ്പെടുത്തുന്നുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.

പോലീസ് ബാരിക്കേഡിന് മുന്നിൽ മാർച്ച് നയിക്കുന്നത് കെജ്രിവാളാണ്. എഎപിയ്ക്കുള്ളിൽ ഒരു ‘ഓപ്പറേഷൻ ചൂൽ’ നടപ്പാക്കുകയാണ് ബിജെപിയെന്നും പാർട്ടിയുടെ വളർച്ച മോദിയെ ഭയപ്പെടുത്തുന്നുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.

പാർട്ടിയുടെ എല്ലാ നേതാക്കളെയും മോദിക്ക് അറസ്റ്റ് ചെയ്യാമെന്നും അതിനാലാണ് ബിജെപിയുടെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നതെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ രാജ്യസഭ എംപിയായ സ്വാതി മലിവാളിന്റെ പരാതിയെ തുടർന്ന് അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണൽ സ്റ്റാഫ് ആയ ബൈഭവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപി ആസ്ഥാനത്തേക്ക് എഎപി മാർച്ച് പ്രഖ്യാപിച്ചത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ്...

മുത്തങ്ങ സമരം; പോലീസ് മര്‍ദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  മഴശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബയോകോണിന്റെ മാതൃക; പൊതുഗതാഗതം തിരഞ്ഞെടുത്തത് 1,500-ലേറെ ജീവനക്കാർ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബയോകോണിലെ 1,500-ലധികം...

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ മത്സരത്തിൽ ബെംഗളൂരു ഡൽഹിക്കെതിരെ

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026–27 സീസണിന് ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന...

Related Articles

Popular Categories