ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഡൽഹി വിമാനത്താവളത്തിലെത്തിയ ഉടൻ തന്നെ അഭിജിത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ പോലീസ് കയറിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
#WATCH | Delhi Police personnel enter the aircraft that was carrying Cockroach Janta Party (CJP) Founder Abhijeet Dipke to Delhi. The flight landed at IGI Airport a few minutes ago.
"…I have come here to be arrested; arrest me," Abhijeet Dipke tells Delhi Police
"No, this is not an arrest. Please cooperate," Delhi Police personnel tell him.
— ANI (@ANI) October 10, 2026
നേതാക്കൾ എത്തുന്നതറിഞ്ഞ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ സർവ സന്നാഹവുമായി പോലീസ് നിലയുറപ്പിച്ചിരുന്നു. മറ്റ് യാത്രക്കാർ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പോലീസ് വിമാനത്തിൽ കയറി സി.ജെ.പി. നേതാക്കളെ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിന് പുറത്ത് പ്രവർത്തകർ തടിച്ചുകൂടിയിരിക്കുകയാണ്. കസ്റ്റഡിയിലെടുത്തശേഷം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി ഇവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന വിവരം നിലവിൽ ലഭ്യമില്ല.
അതേസമയം നേതാക്കളെ വിമാനത്തില്‍ കയറി കസ്റ്റഡിയിലെടുത്തത് അപലപനീയമെന്ന് സിജെപി പറഞ്ഞു. ദീപ്കെ ഉള്‍പ്പടെയുള്ള നേതാക്കളെ ഉടന്‍ വിട്ടയയ്ക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. മുന്‍കൂട്ടി തയാറാക്കിയ നാടകമാണ് ഡല്‍ഹി പോലീസിന്‍റേതെന്നും പ്രക്ഷോഭസ്ഥലത്തേക്ക് നേതാക്കള്‍ എത്താതിരിക്കാന്‍ തടയുകയാണെന്നും പാര്‍ട്ടി ആരോപിച്ചു.
STORY | Delhi Police chase CJP protesters, detain top leaders
Delhi Police on Saturday chased Cockroach Janta Party (CJP) protesters attempting to reach Jantar Mantar, detaining several as they regrouped and tried to evade the security cordon.
READ: https://t.co/I5J7Vf0D5B https://t.co/MRoXu26spr
— Press Trust of India (@PTI_News) October 10, 2026
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മുമ്പായി സിജെപി പ്രതിഷേധത്തിന്റെ മുഖമായ ധ്രുവ് റാഠിയെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുഡ്ഗാവിലെ വീട്ടില്‍ നിന്നാണ് ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്തത്.50 ഓളം പൊലീസുകാർ വെള്ളിയാഴ്ച തന്നെ ധ്രുവ് റാഠിയുടെ വസതി വളഞ്ഞിരുന്നു. രാവിലെ വീട്ടിയിൽ കയറി റാഠിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
VIDEO | Delhi: Security tightened ahead of CJP protest at Jantar Mantar, police detain protesters.
Visuals from Connaught Place.
(Full video available on PTI Videos – https://t.co/d8jp61yd2p) https://t.co/aVkSSQalUD
— Press Trust of India (@PTI_News) October 10, 2026
ജന്തർ മന്ദർ സമരംത്തില്‍ പങ്കെടുത്ത പ്രതിപക്ഷനേതാവ് പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എംപി, കെ എൻ ബാലഗോപാൽ എന്നിവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജന്തർ മന്ദർ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. റിപ്പോർട്ടർ ടിവിയിലെ മാധ്യമ പ്രവർത്തകരായ റോഷ്നി, ഫർസ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി.
SUMMARY: Abhijit Deepke in custody; police boarded the flight and took him into custody.
















