സി​ജെ​പി പ്ര​ക്ഷോ​ഭം: പ്രതിഷേധക്കാരെ കൂട്ടത്തോടെ കസ്റ്റഡിയില്‍ എടുത്തു ഡല്‍ഹി പോലീസ്, ധ്രുവ് റാഠിയെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു, അഭിജീത് ദിപ്കെയെ വിമാനത്താവളത്തിൽ തടയാൻ നീക്കം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) ഡല്‍ഹി ജന്തര്‍ മന്തറില്‍ ഇന്ന് നടത്താനിരുന്ന പ്രക്ഷോഭത്തിന് മുന്നോടിയായി ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലുമായി വന്‍തോതില്‍ പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ മാത്രം ജന്തര്‍ മന്തറിലേക്ക് എത്തുന്നതിന് മുന്‍പായി 600-ലധികം പ്രതിഷേധക്കാരെ കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്. പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും യൂട്യൂബറുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. സിജെപി ലീഗല്‍ വിഭാഗം തലവന്‍ രത്‌ന സിംഗും ഡല്‍ഹിയിലെ വസതിയില്‍ വെച്ച് തടങ്കലിലായി. മുംബൈയില്‍നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അഭിജിത് ദീപ്‌കെയെ തടയാനും ശ്രമമുണ്ട്.

സമാനതകളില്ലാത്ത സുരക്ഷാക്രമീകരണങ്ങളാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രക്ഷോഭത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചിരുന്നു. പ്രദേശത്ത് നിലവില്‍ BNSS സെക്ഷന്‍ 163 (നിരോധനാജ്ഞ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജന്തര്‍ മന്തറും പരിസര പ്രദേശങ്ങളും വന്‍ സുരക്ഷാ കോട്ടയാക്കി മാറ്റിയിരിക്കുകയാണ്. ഏകദേശം 35,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായി ഡ്രോണുകളും പ്രത്യേക സിസിടിവി ക്യാമറകളും സ്ഥാപിച്ചു. രാജീവ് ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ 45-ഓളം മെട്രോ സ്റ്റേഷനുകള്‍ അടയ്ക്കുകയും ഡല്‍ഹിയിലേക്കുള്ള 250-ഓളം ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ജന്തര്‍ മന്ദിറിന് ചുറ്റുമുള്ള 4 കിലോമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.

അതേസമയം കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും തങ്ങളുടെ പ്രവര്‍ത്തകര്‍ ജന്തര്‍ മന്തിറിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഈ അടിച്ചമര്‍ത്തല്‍ നടപടിയെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’ എന്നാണ് സിജെപി നേതാക്കള്‍ വിശേഷിപ്പിച്ചത്. സിജെപിക്ക് പിന്തുണയുമായി എത്തിയ എസ്എഫ്‌ഐ (SFI) പ്രവര്‍ത്തകരെ കണ്ടെത്താന്‍ ഡല്‍ഹിയിലെ സിപിഐഎം ഓഫീസുകളിലും പോലീസ് തിരച്ചില്‍ നടത്തി.
SUMMARY: CJP Protest: Protesters being taken into custody in Delhi.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ചാലക്കുടി: തൃശൂര്‍ ചാലക്കുടിയില്‍ ഇരുപത്തിരണ്ടുകാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്...

നെടുമ്പാശ്ശേരിയില്‍ മിനികൂപ്പര്‍ ഇടിച്ച്‌ 3 പേര്‍ മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച്‌ മൂന്ന് പേർ...

24 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവില്‍ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കര്‍ശന വ്യവസ്ഥകളോടെ

ഡല്‍ഹി: ഡല്‍ഹി പ്രതിഷേധത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജീത്...

അധ്യായം 55 📖 സിനിമാ ലോകം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1989...

ആശുപത്രിയില്‍ എത്തി എസ്‌എഫ്‌ഐ നേതാക്കളെ മര്‍ദ്ദിച്ചു; രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി എസ്‌എഫ്‌ഐ നേതാക്കളെ ലൈംഗികാതിക്രമക്കേസ് പ്രതി...

റിയാദിൽ വീണ്ടും ഹൂതി ആക്രമണം; 12 മരണം, നിരവധി പേർക്ക് പരുക്ക്, പലരുടേയും നില ഗുരുതരം

റിയാദ്: റിയാദ് കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ആക്രമണം നടത്തി...

ഇരട്ട ചക്രവാതച്ചുഴി; ബുധനാഴ്ച വരെ ശക്തമായ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

മൈസൂരു ദസറയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷത്തിന് ഞായറാഴ്ച രാവിലെ 11.50 നും...

Related Articles

Popular Categories