ബെംഗളുരു: ബെംഗളൂരു ബൈക്കപകടത്തിൽ മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി കണിയാരതൊടി വീട്ടിൽ ജിനന്‍റെ മകൻ സി. രഞ്ജിത്ത് (26) ആണ് മരിച്ചത്. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു രഞ്ജിത്ത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് താമസസ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകവേ കുഡ്ലുഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് ബൈക്ക് അപകടത്തിൽ പെട്ടത്.
മാതാവ്: രജനി. സഹോദരങ്ങൾ: ശ്രീജിത്ത്, യദുനന്ദ. ഓൾ ഇന്ത്യ കെ.എം.സി.സി ബെംഗളുരു പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി.
SUMMARY: Malayali nurse dies in bike accident in Bengaluru.















