ബെംഗളൂരുവിൽ താപനില വീണ്ടും കുറയുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ താപനില വീണ്ടും കുറയുന്നു. ഇതോടെ വരും ദിവസങ്ങളിൽ നഗരത്തിലെ തണുപ്പ് ഇനിയും വർധിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ഉത്തരഹള്ളി, ഹെമ്മിഗെപുര എന്നിവിടങ്ങളിലാണ്. തിങ്കളാഴ്ച രാവിലെ 8.30നും, ചൊവ്വാഴ്ച രാവിലെ 8.30നും ഇടയിൽ ഈ സീസണിലെ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ താപനിലയായ 12.2 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.

തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അതിശക്തമായ കാറ്റാണ് തണുപ്പിന് കാരണമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി വരെ നഗരത്തിൽ തണുപ്പ് തുടർന്നേക്കും.

അതേസമയം, ഡിസംബർ 19, 20 തിയതികളിൽ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ബുധനാഴ്ച ബെംഗളൂരുവിൽ ശരാശരി താപനില 25.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഏറ്റവും കുറഞ്ഞ താപനില 18.6 ഡിഗ്രി സെൽഷ്യസും ആയിരുന്നു.

TAGS: BENGALURU | TEMPERATURE
SUMMARY: Bengaluru temperature to dip again for coming days

Hot this week

പരസ്യമായി അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി; ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും രംഗത്ത്

കൊച്ചി: താരസംഘടനയായ അമ്മയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍. ടിനി ടോമിനെതിരെ പരാതിയുമായി നീന...

പാർപ്പിടസമുച്ചയത്തിൻ്റെ പത്താം നിലയിൽനിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി

ബെംഗളൂരു: പാർപ്പിടസമുച്ചയത്തിൻ്റെ പത്താം നിലയിൽനിന്ന് ചാടി രണ്ടാംവർഷ പി.യു. വിദ്യാർഥിനി ജീവനൊടുക്കി....

മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം...

മെട്രോ ഗ്രീൻലൈൻ തുമക്കൂരുവിലേക്ക് നീട്ടുന്നതിന്റെ ഡിപിആര്‍ സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-തുമക്കൂരു അന്തര്‍ ജില്ല മെട്രോ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. നമ്മ മെട്രോയു...

മൈസൂരു കേരളസമാജം കുടുംബസംഗമം ജൂൺ 7ന്

ബെംഗളൂരു: മൈസൂരു കേരളസമാജം കുടുംബസംഗമം ജൂൺ 7 വൈകിട്ട് 5ന് വിജയനഗറിലെ...

കളി ആരവങ്ങള്‍ ഇനി ആനെക്കലില്‍; ബെംഗളൂരുവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലയിട്ടു

ബെംഗളൂരു: ബെംഗളൂരു ആനെക്കലില്‍ നിർമിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ...

വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു; സ്ത്രീ മരിച്ചു

പത്തനംതിട്ട: പറക്കോട് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് വീട്ടമ്മ മരിച്ചു. മറിയം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കെഎസ്ആർടിസി ഡ്രൈവർക്ക്...

Related Articles

Popular Categories